നാവിക സേന എത്തിയില്ല, ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതിനാലെന്ന്; അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്ജുന് ഉള്‍പ്പെടെയുള്ളവര്‍ക്കായി ഗംഗാവലി പുഴയില്‍ പരിശോധന അനിശ്ചതത്വത്തില്‍. തിരച്ചിലിനായി നാവിക സേന ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. നാവിക സേനക്ക് പുഴയിലിറങ്ങാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയിട്ടില്ല. ഇതാണ് നാവിക സേന വരുന്നതിന് തടസ്സമാകുന്നത്. രാവിലെ ഒന്‍പതോടെ കാര്‍വാറില്‍ നിന്നുള്ള നാവികസേന യൂണിറ്റ് ഷിരൂരില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്.
ഗംഗാവാലി പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. ലോറി ഉള്ളതായി കരുതുന്ന, നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനം. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന നടത്തുമെന്നും അറിയിച്ചിരുന്നു. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും തിരച്ചിലിന് മുന്‍പ് നടത്തുമെന്നും ഇത് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിരുന്നു.
അര്‍ജുനെ കണ്ടെത്താനായി പതിനഞ്ച് ദിവസത്തോളം നടത്തിയ തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് ഇന്ന് വീണ്ടും പുനരാരംഭിക്കുന്നത്. ഇന്നലെ വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കാര്‍വാറില്‍ നടത്തിയ ഉന്നതതല യോഗത്തില്‍ ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഇതിനിടെ, ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന് നേരത്തെ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
'കാവിവത്ക്കരിക്കുന്നു' ഡി.എം.കെയുടെ മുരുകന് സമ്മേളനത്തിനെതിരെ സഖ്യകക്ഷികള്‍
National
• 7 days agoതെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala
• 7 days ago'പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്'; പി.വി അന്‍വറിന് പിന്തുണയുമായി യു.പ്രതിഭ എം.എല്‍.എ
Kerala
• 7 days agoപശുക്കടത്തുകാരനെന്ന് ആരോപിച്ച് ഹരിയാനയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്നു
National
• 7 days ago'രാത്രി യാത്രയ്ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു'; കുന്നംകുളത്ത് നിന്ന് ബസ് മോഷ്ടിച്ചത് മുന്‍ ഡ്രൈവര്‍; പിടിയില്‍
Kerala
• 7 days agoപൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പൊലിസിനും പങ്ക്; അന്വഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും വി.എസ് സുനില്‍ കുമാര്‍
Kerala
• 7 days agoസ്വര്‍ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
Kerala
• 7 days agoഅന്വേഷണ സംഘത്തെ തീരുമാനിച്ചതില്‍ അതൃപ്തി; ഡി.ജി.പിയെ തള്ളി മുഖ്യമന്ത്രി
Kerala
• 7 days agoവണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
Kerala
• 7 days agoകുന്നംകുളത്ത് രാത്രി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് മോഷണം പോയി
Kerala
• 7 days agoആഭ്യന്തര വകുപ്പിനെതിരായ ഗുരുതര ആരോപണങ്ങൾക്കിടെ പി.വി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും
Kerala
• 7 days agoതാനൂരിൽ പള്ളിയിലും ക്ഷേത്രത്തിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്തു
Kerala
• 8 days agoവെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു
International
• 8 days agoറേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്
Kerala
• 8 days agoലൈംഗികാരോപണം; നടന് ബാബുരാജിനെതിരെ കേസെടുത്തു
latest
• 8 days agoആഫ്രിക്കയിലേക്ക് യു.എ.ഇ മങ്കി പോക്സ് വാക്സിൻ എത്തിക്കും
uae
• 8 days agoഅബുദബി; ദൃഢനിശ്ചയക്കാർക്ക് ഇനിമുതൽ ഡിജിറ്റൽ പാർക്കിങ് പെർമിറ്റ്
uae
• 8 days agoകൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍
National
• 8 days agoഓൺലൈൻ പഠിതാക്കൾക്ക് സഊദിയിൽ പരീക്ഷക്ക് സെന്റർ, അബ്ദുറഹീം മോചനം വൈകുന്നതിൽ സ്വാഭാവികമായ കാലതാമസം: ഇന്ത്യൻ അംബാസിഡസർ ഡോ: സുഹൈൽ അജാസ് ഖാൻ
നിയമ ലംഘകർക്ക് പൊതുമാപ്പ് പ്രഖ്യാപിക്കാൻ ഇടയില്ലെന്നും അംബാസിഡർ