HOME
DETAILS

നൂറ്റാണ്ടിന്റെ മാധുര്യമുള്ള പാര്‍ലെ ജി

  
August 13 2024 | 16:08 PM

The Sweet Taste of Success Parle-Gs Century-Old Journey

പാര്‍ലെ ജി ബിസ്‌കറ്റ് ഒരിക്കലെങ്കിലും കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഒരു പാര്‍ലെ ഉല്‍പ്പന്നമെങ്കിലും ഉപയോഗിക്കാത്ത വീടുകളുമില്ല. ഒരു ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് പരിധിയില്ലെന്നു തെളിയിച്ച കഥയാണ് പാര്‍ലെയുടേത്. ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ പാര്‍ലെയ്ക്കു ചേരുക പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ബ്രാന്‍ഡ് എന്ന വിശേഷണമാകും 

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിസ്‌കറ്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ് പാര്‍ലെ ജി. പാര്‍ലെ സ്ഥാപിതമായിട്ട് 103 വര്‍ഷങ്ങളാകുന്നു. 1920 കളില്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നപ്പോഴാണ് പാര്‍ലെ ആരംഭിക്കുന്നത്. സംരംഭകത്വ മോഹം ഏറെയുണ്ടായിരുന്ന മോഹന്‍ലാല്‍ ചൗഹാന്‍ എന്ന ഗുജറാത്ത് സ്വദേശിയുടെ ആശയമായിരുന്നു പാര്‍ലെ ജി. 

എന്നാല്‍ ഇന്ത്യന്‍ ലഘുഭക്ഷണ വിപണി അടക്കിവാണിരുന്ന ബ്രിട്ടീഷ് സ്‌നാക്ക് കമ്പനികളോട് കിടപിടിക്കാന്‍ അദ്ദേഹത്തിനായില്ല. പിന്നീട് മോഹന്‍ലാല്‍ ചൗഹാന്റെ അഞ്ച് ആണ്‍മക്കളായ മനേക് ലാല്‍, പീതാംബര്‍, നരോട്ടം, കാന്തിലാല്‍, ജയന്തിലാല്‍, എന്നിവര്‍ അച്ഛനെ ബിസിനസില്‍ സഹായിക്കാന്‍ ആരംഭിച്ചു. മക്കള്‍ ഒപ്പം കൂടിയതോടെ ബിസിനസ് ശക്തിപ്പെടുത്താന്‍ മോഹന്‍ലാല്‍ തീരുമാനിച്ചു. അങ്ങനെ തന്റെ കൈവശമുണ്ടായിരുന്ന 60,000 രൂപ മുടക്കി നിര്‍മാണത്തിന് ആവശ്യമായ ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തു. 

ഇന്ത്യക്കു സ്വതന്ത്ര്യം ലഭിച്ചതോടെ പാര്‍ലെ രാജ്യത്തിന്റെ വികാരമായി മാറി, ബ്രിട്ടീഷ് സ്‌നാക്കുകള്‍ക്കു പകരം മികച്ചതും, വിലകുറഞ്ഞതുമായ ബദലായി മാറാന്‍ പാര്‍ലെക്കു സാധിച്ചു. ബിസിനസ് വളര്‍ന്നതോടെ തംസ് അപ്പ്, ഗോള്‍ഡ് സ്‌പോട്ട്, ലിംക, ഫ്രൂട്ടി തുടങ്ങിയ ശീതളപാനീയ ബ്രാന്‍ഡുകളെ കമ്പനി അവതരിപ്പിച്ചു. ഉയര്‍ന്ന ഗുണമേന്‍മയും, കുറഞ്ഞ വിലയും, മാറ്റമില്ലാത്ത രുചിയും പാര്‍ലെ ജിയെ ആഗോള വിപണിയില്‍ മുന്നിലെത്തിച്ചു. നിലവില്‍ പാര്‍ലെ ഉല്‍പ്പന്നങ്ങളും പാര്‍ലെ ജിയും കൈകാര്യം ചെയ്യുന്നത് സ്ഥാപകനായ മോഹന്‍ലാല്‍ ചൗഹാന്റെ കൊച്ചുമക്കളും ബന്ധുക്കളുമായ വിജയ് ചൗഹാനും കുടുംബവുമാണ്. കൊവിഡ് കാലത്തു പാര്‍ലെയും, പാര്‍ലെ ജിയും മികച്ച വില്‍പ്പന നടത്തിയിരുന്നു. 2 ബില്യണ്‍ ഡോളറിന് അടുത്താണ് പാര്‍ലെ ഉല്‍പ്പന്നങ്ങളുടെ നിലവിലെ മൂല്യം. 

Discover the fascinating story of Parle-G, India's beloved biscuit brand, as it celebrates a century of sweet success, tracing its humble beginnings to becoming a household name, and exploring the secrets behind its enduring appeal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  19 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  19 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  19 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  19 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  19 days ago