അന്താരാഷ്ട്ര യുവജന ദിനം: ദുബൈ പൊലിസ് യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു
ദുബൈ: യുവാക്കളെ ശാക്തീകരിക്കാനും ഭാവി നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അവരെ ഉൾപ്പെടുത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ദുബൈ പൊലിസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി. അന്താരാഷ്ട്ര യുവജന ദിനാഘോഷ ഭാഗമായി ദുബൈ പൊലിസ് യൂത്ത് കൗൺസിൽ സംഘടിപ്പിച്ച 'യൂത്ത് ഇൻ ഡിസിഷൻ മേക്കിങ്' എന്ന പ്രമേയത്തിലെ സമ്മേളനത്തിലായിരുന്നു അദ്ദേഹം ദുബൈ പോലിസിന്റെ സന്നദ്ധത പ്രഖ്യാപിച്ചത്.
കമാൻഡർ-ഇൻ-ചീഫിൻ്റെ അസിസ്റ്റൻ്റുമാർ, വിവിധ ജനറൽ ഡിപ്പാർട്ട്‌മെൻ്റുകളുടെയും പൊലിസ് സ്റ്റേഷനുകളുടെയും തലവൻമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുവാക്കളുടെ നേട്ടങ്ങൾ ആഘോഷിക്കാനും ദുബൈ പൊലിസിൻ്റെ യുവ ശാക്തീകരണ തന്ത്രവുമായി യോജിച്ച്, മികവോടും ഉയർന്ന കാര്യക്ഷമതയോടും കൂടി പൊലിസിൻ്റെ ഭാവി നയിക്കാൻ കഴിവുള്ള യുവ നേതാക്കളെ സൃഷ്ടിക്കാനുമുള്ള കർമപദ്ധതി അവതരിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയായിരുന്നു സംഗമം സംഘടിപ്പിച്ചത്.
ദുബൈ പൊലിസിലെ എക്സലൻസ് ആൻഡ് പയനിയറിങ് അഫയേഴ്സ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദ്‌ലി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, ഓപറേഷൻസ് ആക്ടിംഗ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി, ജനറൽ ഡിപാർട്ട്‌മെൻ്റ് ഓഫ് ആൻ്റി നാർക്കോട്ടിക് ഡയരക്ടർ മേജർ ജനറൽ ഈദ് മുഹമ്മദ് താനി ഹാരിബ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹാരിബ് അൽ ഷംസി, ദുബൈ യൂത്ത് കൗൺസിൽ ചെയർപേഴ്‌സൺ എഞ്ചി. സലാമ അൽ ഫലാസി, ഡെപ്യൂട്ടി മേജർ ഖലീഫ അൽ റൂം അൽ മുഹൈരി, വിവിധ മേഖലകളിൽ നിന്നുള്ള യുവ പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
അന്താരാഷ്ട്ര യുവജന ദിനത്തിൽ ദുബൈ പോലീസിലെ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ വകുപ്പുകളിലെയും സ്പെഷ്യലൈസേഷനുകളിലെയും യുവ ഓഫീസർമാരുടെ നേട്ടങ്ങളും സേനയിലും അതിൻ്റെ ഉദ്യോഗസ്ഥരിലും അവർ ചെലുത്തിയ സ്വാധീനവും പ്രതിഫലിപ്പിക്കാനുള്ള അവസരമാണ് ഈ ദിനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."