HOME
DETAILS

'കാഫിർ' സ്‌ക്രീൻഷോട്ട് കേസിലെ പൊലിസ് റിപ്പോർട്ട്: വെട്ടിലായി സി.പി.എം 

  
ഇ.പി മുഹമ്മദ്
August 15 2024 | 00:08 AM


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരേ എൽ.ഡി.എഫ് ആയുധമാക്കിയ 'കാഫിർ'സ്‌ക്രീൻ ഷോട്ടിന് പിന്നിൽ ഇടത് സൈബർ ഗ്രൂപ്പുകളാണെന്ന പൊലിസ് റിപ്പോർട്ടിൽ കുടുങ്ങി സി.പി.എം. വ്യാജ സ്‌ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന റിപ്പോർട്ടിലെ പരാമർശവും സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി.

റെഡ് എൻകൌണ്ടർ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ റിബേഷിന്റെ ഫോൺ പൊലിസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൊലിസ് റിപ്പോർട്ടിനെ കുറിച്ച് സി.പി.എം മൗനംപാലിക്കുകയാണ്. ഹൈക്കോടതിയിൽ പൊലിസ് നൽകിയ റിപ്പോർട്ട് പത്രത്തിൽ കണ്ടുവെന്നും അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും അതു ലഭിച്ചശേഷം ബാക്കി നോക്കാമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

അതേസമയം, മുൻ എം.എൽ.എ കെ.കെ ലതിക സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തത് തെറ്റായ നടപടിയാണെന്ന വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയുടെ പരാമർശവും സി.പി.എമ്മിന് തലവേദനയാവുകയാണ്. വ്യാജ സ്‌ക്രീൻ ഷോട്ട് പ്രചരിച്ചത് ഉന്നത സി.പി.എം നേതാക്കളുടെ അറിവോടെയാണെന്ന ആരോപണമാണ് യു.ഡി.എഫ് നേതാക്കൾ ഉയർത്തുന്നത്.

വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രിൽ 25നാണ് മതസ്പർധ ഉണ്ടാക്കുന്ന വിധത്തിലുള്ള സ്‌ക്രീൻ ഷോട്ട് പ്രചരിച്ചത്. തിരുവള്ളൂർ നിടുമ്പ്രമണ്ണയിലെ യൂത്ത് ലീഗ് കമ്മിറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ഖാസിം പോസ്റ്റ് ചെയ്‌തെന്ന വ്യാജേനയാണ് ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. യു.ഡി.എഫിനെതിരേ ഇത് ആയുധമാക്കി എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയും സി.പി.എം നേതാക്കളും രംഗത്തുവന്നിരുന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് പൊലിസിലും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർഥിയെ 'കാഫിർ' എന്ന് വിശേഷിപ്പിച്ചുള്ള ഈ സന്ദേശത്തെ ചൊല്ലിയുള്ള ആരോപണ, പ്രത്യാരോപണങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായി. എന്നാൽ എൽ.ഡി.എഫ് നിർമിച്ച വ്യാജ സന്ദേശമാണ് ഇതെന്ന് യു.ഡി.എഫ് ആരോപിച്ചു. തന്റെ പേരിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ട് വ്യാജമാണെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് ഖാസിം പരാതി നൽകിയതോടെയാണ് കേസ് വഴിത്തിരിവിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ഖാസിമിന്റെ ഫോൺ പരിശോധിച്ചിരുന്നു. സംഭവത്തിൽ ഖാസിമിന്റെ പങ്ക് തെളിയിക്കുന്ന ഒന്നും പൊലിസിന് കണ്ടെത്താൻ കഴിഞ്ഞില്ല. പൊലിസ് അന്വേഷണം എങ്ങുമെത്താതായതോടെ ഖാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതുപ്രകാരം പൊലിസ് നൽകിയ സത്യവാങ്മൂലത്തിൽ ഖാസിം നിരപരാധിയാണെന്ന് വ്യക്തമാക്കി. എന്നാൽ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായില്ല.

നേരത്തെ കുറ്റ്യാടി മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ ലതികയെ പൊലിസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തുടർ നീക്കങ്ങളുണ്ടായില്ല. കേസിൻറെ അന്വേഷണ പുരോഗതി സംബന്ധിച്ച രണ്ടാം റിപ്പോർട്ടിലാണ് സ്‌ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കിയത്. അതേസമയം, വ്യാജ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച റെഡ് എൻകൗണ്ടർ, റെഡ് ബറ്റാലിയൻ എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെയും അമ്പാടിമുക്ക് സഖാക്കൾ, പോരാളി ഷാജി എന്നീ ഫേസ്ബുക്ക് പേജുകളുടെയും അഡ്മിൻമാരെ കേസിൽ പ്രതി ചേർക്കാൻ പൊലിസ് മടിക്കുകയാണ്.

ഇടത് സൈബർ ഗ്രൂപ്പുകളിലാണ് ആദ്യം സന്ദേശം വന്നതെന്ന് തെളിഞ്ഞിട്ടും പൊലിസ് നിഷ്‌ക്രിയത്വം കാണിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.

കണ്ടെത്തലിന് പിന്നാലെ എസ്.പിക്ക് സ്ഥലംമാറ്റം

കോഴിക്കോട്: വ്യാജ 'കാഫിർ' സ്‌ക്രീൻഷോട്ടിന്റെ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതിന് പിന്നാലെ എസ്.പിക്ക് സ്ഥലംമാറ്റം. വടകര റൂറൽ എസ്.പി ഡോ. അരവിന്ദ് സുകുമാറിനെയാണ് തിരുവനന്തപുരത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പിയായി സ്ഥലംമാറ്റിയത്. ആഭ്യന്തരവകുപ്പിന്റെ പൊതു സ്ഥലംമാറ്റമാണെങ്കിലും എസ്.പിയെ നിർണായക ഘട്ടത്തിൽ സ്ഥലംമാറ്റിയത് ചർച്ചയായിട്ടുണ്ട്.

വടകര എസ്.എച്ച്.ഒ എൻ.സുനിൽകുമാറാണ് കേസിൽ അന്വേഷണം നടത്തുന്നത്. എസ്.പിയുടെ മേൽനോട്ടത്തിലായിരുന്നു ഇതുവരെ അന്വേഷണം നടന്നത്. കേസിൽ ഏറെ നിർണായകമായ വിവരങ്ങളാണ് പൊലിസിന് ലഭിച്ചത്. അന്വേഷണം പുരോഗിക്കവെയാണ് എസ്.പിയെ സ്ഥലംമാറ്റിയിരിക്കുന്നത്. പി. നിധിൻരാജാണ് പുതിയ എസ്.പി.

കേസുമായി മുന്നോട്ടുപോകും: മുഹമ്മദ് ഖാസിം 

കോഴിക്കോട്: വടകരയിൽ വോട്ടിനു വേണ്ടി സി.പി.എം കഴിഞ്ഞകാലങ്ങളിലൊക്കെ നടത്തിവരുന്ന വർഗീയ ധ്രുവീകരണത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഇപ്പോൾ തെളിഞ്ഞതെന്ന് കേസിൽ നിരപരാധിയാണെന്ന് പൊലിസ് കണ്ടെത്തിയ എം.എസ്.എഫ് നേതാവ് മുഹമ്മദ് ഖാസിം പറഞ്ഞു. ഹൈക്കോടതിയിൽ കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പ്രതികളെന്ന് കണ്ടെത്തിയവരെ പോലും പൊലിസ് സാക്ഷികളായാണ് ഉൾപ്പെടുത്തുന്നത്. പൊലിസ് നൽകിയ സത്യവാങ്മൂലത്തിൽ മേൽവിലാസം പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നാലുതവണ ഈ കേസുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുത്തില്ല. ഒടുവിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് പൊലിസ് പോരാളി ഷാജി അടക്കമുള്ളവർക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും ഖാസിം പറഞ്ഞു.

A police report implicates CPM's cyber groups in the circulation of a fake 'Kafir' screenshot used against the UDF candidate in Vadakara during the Lok Sabha elections. SP Aravind Sukumaran is transferred,The controversy has sparked intense debate and legal scrutiny.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  4 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  4 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  4 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  4 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  4 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  4 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  4 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago