അഴകേകും ആരോഗ്യമുള്ള കണ്ണുകള്‍ക്ക് കാഴ്ചശക്തി കൂട്ടാന്‍ ഈ ഫുഡുകള്‍ കഴിക്കൂ, മറക്കല്ലേ വിറ്റാമിന്‍ ബി 12
ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ ബി 12. ഇത് 'കാബാലമിന്‍' എന്ന പേരിലും പറയപ്പെടുന്നു. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ് ബി 12. ഇത് നമ്മുടെ ആരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു.
ചുവന്ന രക്താണുക്കളുടെ ഘടനയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ ബി 12 ആവശ്യമാണ്. മാത്രമല്ല, നേത്രരോഗമായ മാക്യുലര്‍ ഡീജനറേഷന്‍ ഉണ്ടാകാനുള്ള സാധ്യത വിറ്റാമിന്‍ ബി 12 കുറയ്ക്കുന്നു.
ശരീരത്തില്‍ വിറ്റാമിന്‍ ബി- 12 ലഭിക്കുന്നതിന് ആവശ്യമായ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം
മുട്ടയില്‍ ധാരാളമായി പ്രോട്ടീനും വിറ്റാമിന്‍ ബി 12 വും അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
മത്സ്യങ്ങളില്‍ പ്രത്യേകിച്ച് ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളില്‍ വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍, സെലിനിയം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 3, വിറ്റാമിന്‍ എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബീറ്റ്‌റൂട്ടിലും വിറ്റാമിന്‍ ബി 12 ധാരാളമുണ്ട്. വിറ്റാമിന്‍ ബി 12 നൊപ്പം ശരീരത്തിലെ രക്തയോട്ടത്തിന് ആവശ്യമായ ഇരുമ്പും ബിറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍ വിളര്‍ച്ച തടയുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നമ്മെ സഹായിക്കുന്നു. പച്ച നിറത്തിലുള്ള ഇലക്കറികളില്‍ ധാരാളം പോഷകങ്ങളുണ്ട്. ഇതില്‍ ചീരയാണ് ഒന്നാം സ്ഥാനത്ത്.
പാലുല്‍പന്നങ്ങളില്‍ ധാരാളമായി വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. പാല്‍, തൈര്, ചീസ്, പനീര്‍ എന്നിവയില്‍ ധാരാളമായി വിറ്റാമിന്‍ ബി 12 അടങ്ങിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."