ചപ്പാത്തിക്ക് കുഴച്ചും പരത്തിയും മടുത്തോ? എങ്കില്‍ ഇനി കുഴയ്ക്കണ്ട, പരത്തണ്ട- മാവ് കോരിയൊഴിച്ച് തയാറാക്കാവുന്ന ചപ്പാത്തി റെസിപ്പിയിതാ
ചപ്പാത്തി ഉണ്ടാക്കാന്‍ കുറച്ചു മടിയുള്ളകാര്യം തന്നെയാണ്. പൊടിയെടുക്കണം കുഴയ്ക്കണം പരത്തണം ചുട്ടെടുക്കണം ഇങ്ങനെ കുറച്ചു ബുദ്ധിമുട്ടുള്ള പണിതന്നെയാണ് ചപ്പാത്തി. എന്നാല്‍ ഇനി എളുപ്പത്തില്‍ ദോശ ചുട്ടെടുക്കും പോലെ പെട്ടെന്ന് തന്നെ ചപ്പാത്തിയും ചുട്ടെടുക്കാം.
എങ്ങനെയെന്നു നോക്കാം.
ഒരു ബൗളില്‍ ഗോതമ്പുപൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം കട്ടകെട്ടാതെ ഇളക്കിക്കൊടുക്കുക. ഒരു വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്താല്‍ നന്നായിരിക്കും. ഏകദേശം ദോശമാവിനുള്ള ബാറ്റര്‍ പോലെ തന്നെ കട്ടിയില്‍ മിക്സ് ചെയ്തെടുക്കുക. അതിലേക്ക് കുറച്ച് ഉപ്പും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ഒന്നുകൂടെ മിക്സ് ചെയ്യുക.
ഇനി പാന്‍ അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ അതിലേക്ക് മാവ് തവികൊണ്ട് കോരി ഒഴിക്കുക. ശേഷം പാന്‍ കയ്യിലെടുത്ത് അപ്പത്തിന് ചുറ്റിക്കുന്ന പോലെ പതിയെ ചുറ്റിച്ച് റൗണ്ട് ആക്കിയെടുക്കുക. ഒരു ഭാഗം വെന്ത് കഴിഞ്ഞാല്‍ മറിച്ചിട്ടു വേവിക്കുക.
ശേഷം തീ ഒന്ന്, കൂട്ടി വച്ച് ചപ്പാത്തിയില്‍ പതിയെ പ്രസ്സ് ചെയ്തു ഇടയ്ക്കിടെ തിരിച്ചും മറിച്ചും ഇടുക. ചപ്പാത്തി പൊള്ളി വരുന്നത് കാണാം.അടിപൊളി ടേസ്റ്റി ചപ്പാത്തി റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."