HOME
DETAILS

പ്രതിപക്ഷ നേതാവിന്റെ സീറ്റില്‍ പ്രോട്ടോക്കോള്‍ ലംഘനം, രാഷ്ട്രപതിക്ക് പരാതി നല്‍കി കെ.പി.സി.സി. വക്താവ് അനില്‍ ബോസ്

  
Abishek
August 15 2024 | 15:08 PM

KPCC Spokesperson Anil Bose Files Complaint with President Over Protocol Violation of Opposition Leaders seat

രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ പ്രോട്ടോക്കോള്‍ ലംഘനം. പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിപക്ഷനേതാവിന്റെ സ്ഥാനം കേന്ദ്ര മന്ത്രിമാരടങ്ങുന്ന ഏഴാം പട്ടികയില്‍. പ്രോട്ടോകോള്‍ ലംഘനത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി. വക്താവ്  അനില്‍ ബോസ് രാഷ്ട്രപതിക്കു പരാതി നല്‍കി. 

ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചിരുന്നു. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയിലാണ് സീറ്റ് നല്‍കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന്റെ ആദ്യത്തെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷവുമായിരുന്നു ഇത്. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ചടങ്ങിനെത്തിയത്.

അവസാന നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നത്. മനു ഭക്കര്‍, സരബ്‌ജ്യോത് സിങ് തുടങ്ങിയ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായിരുന്നു മുന്‍ നിരയില്‍. ഹോക്കി ടീമിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, മലയാളി താരം പി.ആര്‍ ശ്രീജേഷ് എന്നിവര്‍ക്കും രാഹുല്‍ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം ലഭിച്ചത്.

മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവര്‍ ഉണ്ടായിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന് കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവിയാണ്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴിലുള്ള എന്‍.ഡി.എ ഭരണകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് ഒന്നാം നിരയിലാണ് സീറ്റ് അനുവദിച്ചിരുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തി.

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് മുന്‍ നിരയിലെ സീറ്റുകള്‍ അനുവദിച്ചതിനാലാണ് രാഹുല്‍ ഗാന്ധിയെ പിന്നോട്ട് മാറ്റേണ്ടി വന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പരിപാടിയുടെ നടത്തിപ്പും ഇരിപ്പിടം തയ്യാറാക്കുന്നതുമൊക്കെ പ്രതിരോധ മന്ത്രാലയമാണ്.

KPCC spokesperson Anil Bose has filed a complaint with the President against the protocol violation of the opposition leader's seat, highlighting the breach of parliamentary etiquette and seeking appropriate action.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഎം നഗരസഭ ചെയർമാൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  3 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  3 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  3 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  3 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  3 days ago