HOME
DETAILS

മൂന്നുഘട്ടം ഇതാദ്യം; കശ്മിരിന്റെ ചരിത്രത്തിലെ ഏറ്റവും നീളംകുറഞ്ഞ തെരഞ്ഞെടുപ്പ്

  
Web Desk
August 17 2024 | 01:08 AM

Three-phase voting for JK The Shortest Election in Kashmirs History

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നടക്കാന്‍ പോകുന്നത് ജമ്മു കശ്മിരിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ തെരഞ്ഞെടുപ്പ്. ആദ്യമായാണ് മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നാലോ അതില്‍ കൂടുതല്‍ ഘട്ടങ്ങളായോ ആണ് കശ്മിരില്‍ തെരഞ്ഞെടുപ്പ് നടന്നുവന്നത്. കേന്ദ്രഭരണപ്രദേശത്തിന്റെ സങ്കീര്‍ണമായ ഭൂഘടന, ഒന്നിച്ച് സുരക്ഷയൊരുക്കാനുള്ള പ്രയാസങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തായിരുന്നു ഇത്.

ഒരോഘട്ടങ്ങളിലേക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ അവിടെ വിന്യസിച്ച സുരക്ഷാ സൈനികരെ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് മാറ്റുകയാണ് പതിവ്. 2002ലെ തെരഞ്ഞെടുപ്പ് നടന്നത് നാലുഘട്ടമായാണ്. 2014ലെ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടമായായിരുന്നു. ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടാകാനുള്ള സാധ്യതയുണ്ടായിട്ടും മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീരുമാനം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ അനുഭവപരിചയത്തിലാണ് മൂന്ന് ഘട്ടങ്ങളായി നടത്താന്‍ തീരുമാനിച്ചതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ വിശദീകരണം. കശ്മിരില്‍ കമ്മിഷന്‍ നടത്തിയ സന്ദര്‍ശനത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അത്യാവേശം വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പലഘട്ടങ്ങളിലായി നടത്തിയത്  വിമര്‍ശിക്കപ്പെട്ടിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.

Jammu and Kashmir are set to witness their shortest-ever election, spanning just three phases, a significant departure from previous multi-phase elections. This decision, influenced by security and logistical considerations, has surprised political observers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a day ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago