ബീവറേജസിനു സമീപം യുവാവിന്റെ കൊല; രണ്ടുപേര്‍ കസ്റ്റഡിയില്‍
നിലമ്പൂര്‍: ബീവറേജസ് ഔട്ട്‌ലെറ്റിനു സമീപം യുവാവു കൊലചെയ്യപ്പെട്ട കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ മഞ്ഞത്തൊടിക നസ്‌റത്തുള്ള എന്ന ചെറിയാപ്പു(34) ആണു മരിച്ചത്. തലക്കേറ്റമുറിവില്‍ നിന്നും രക്തംവാര്‍ന്ന മരിച്ച നിലയില്‍ ഇന്നലെ രാവിലെ ടൈല്‍സ് ഷോപ്പിനുണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍ കിടക്കുകയായിരുന്നു. ഷെഡില്‍ പണിക്കെത്തിയ തൊഴിലാളികളാണു മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ നിലമ്പൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ തര്‍ക്കമാണു മരണത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. തലയ്ക്കിരുവശവും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദ്ദിക്കാനുപയോഗിച്ചെന്നു കരുതുന്ന ഹോളോബ്രിക്കും സമീപത്തുണ്ടായിരുന്നു.
മലപ്പുറത്തുനിന്നും പി. അനൂപിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വി. മിനിയുടെ നേതൃത്വത്തിലുള്ള ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. നിലമ്പൂര്‍ സിഐ കെ.എം. ദേവസ്യ, എസ്‌ഐമാരായ മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."