യു.എ.ഇ -ഒമാൻ അതിർത്തിയിൽ നേരിയ ഭൂചലനം
ദുബൈ: യു.എ.ഇ-ഒമാൻ അതിർത്തിയിലെ തീരദേശ നഗരമായ ദിബ്ബയ്ക്ക് സമീപം ഒമാൻ കടലിൽ ഇന്നലെ ഭൂചലനംമുണ്ടായി. ഞായറാഴ്ച ഉച്ച 12.14ന് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) വെളിപ്പെടുത്തി.
ഭൂചലനം യു.എ.ഇ നിവാസികൾക്ക് അനുഭവപ്പെട്ടെങ്കിലും, കരയിൽ യാതൊരു സ്വാധീനവും ഉണ്ടായിട്ടില്ലെന്നും അപായങ്ങളില്ലെന്നും എൻ.സി.എം വ്യക്തമാക്കി.
റിക്ടർ സ്കെയിലിൽ 'ചെറുത്' എന്ന് വിശേഷിപ്പിക്കപ്പെട്ട ഭൂകമ്പം 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചത്.
ഭൂകമ്പ പശ്ചാത്തലത്തിൽ മുൻകൂർ മുന്നറിയിപ്പുകൾ നൽകാനും സുരക്ഷ ഉറപ്പാക്കാനുമായി എൻ.സി.എം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
ജനുവരിയിൽ ഫുജൈറ-റാസൽഖൈമ അതിർത്തിയിലെ മലയോര ഗ്രാമമായ മസാഫിയിൽ 3 കിലോമീറ്റർ ആഴത്തിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.രാജ്യത്ത് ഭൂകമ്പങ്ങൾ അപൂർവമാണ്. എന്നാൽ, ഈ മേഖലയിലെ മറ്റെവിടെയെങ്കിലും, പ്രത്യേകിച്ച് ഇറാനിൽ നിന്നുള്ള ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട ഭൂചലനങ്ങൾ കൂടുതൽ സാധാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."