മരം നടക്കുന്നത് കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ കേട്ടിട്ടുണ്ടോ? എങ്കില്‍ ഇതാ സൗത്ത് അമേരിക്കയില്‍ കാട്ടിനുള്ളിലൂടെ നടക്കാന്‍ കഴിയുന്ന മരങ്ങള്‍
മനുഷ്യന്‍ നടക്കും. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മരങ്ങളോ..! നടക്കുമെന്ന് പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിക്കണം. ഇത് ശരിയാണ്. നടക്കുന്ന മരം ഉണ്ട് അങ്ങ് സൗത്ത് അമേരിക്കയില്‍. സസ്യ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ ഈ അത്ഭുതമരമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
സൊക്രോട്ടിയ എക്‌സോറേഷ്യ എന്നറിയപ്പെടുന്ന ഈ മരത്തിന് കാട്ടിനുള്ളിലൂടെ സഞ്ചരിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വാക്കിങ് പാം എന്നാണ് ഇതറിയപ്പെടുന്നത്. ഇക്വഡോറിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിലാണ് ഈ അത്ഭുത മരം ഉള്ളത്. മരത്തിന്റെ തടിയില്‍ നിന്നുതന്നെയാണ് ഈ മരത്തിന് വേരുകള്‍ മുളയ്ക്കുന്നത്.
പതുക്കെ പതുക്കെ വേരുകള്‍ മാറ്റിമാറ്റി പ്പിടിച്ചാണ് ഈ മരം മണ്ണിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍ വളരെ പെട്ടെന്നാണ് ഈ മാറ്റം നടക്കുന്നതെന്ന് കരുതേണ്ട. കാലങ്ങള്‍ എടുത്താണ് ഇത്തരം മാറ്റങ്ങള്‍ ഈ മരത്തിന് സംഭവിക്കുന്നത്. പീറ്റര്‍ എന്ന പാലിയോബയോളജിസ്റ്റാണ് ലോകത്തിന് മുന്നില്‍ ഈ നടക്കുന്ന മരത്തിനെ പരിചയപ്പെടുത്തിയത്. മരം ഇന്ന് വംശനാശ ഭീഷണിയിലാണ്.
കാടുതെളിക്കലും വനം കയ്യേറ്റവും ഈ മരങ്ങളുടെ നാശത്തിന് കാരണമായിക്കൊണ്ടിരിക്കുകയാണ്. നടക്കും മരങ്ങളുടെ വ്യത്യസ്തമായ വേരുകള്‍ മണ്ണൊലിപ്പിനെ തടയുന്നതാണ്. മാത്രമല്ല ഇവ ധാരാളം ജീവിവര്‍ഗ്ഗങ്ങള്‍ക്ക് താമസിക്കാനുള്ള സ്ഥലമായി നിലനില്‍ക്കുകയും ചെയ്യുന്നു. പ്രകൃതിക്ക് ഇത്രയും ഉപകാരങ്ങള്‍ ചെയ്യുന്ന ഈ മരത്തെ എന്തു വില നല്‍കിയാണെങ്കിലും സംരക്ഷിക്കുക തന്നെ ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."