HOME
DETAILS

ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായി 20 വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ച് ദുബൈ

  
August 20, 2024 | 6:41 PM

Dubai to build 20 rest centers for employees providing delivery services

ദുബൈ:രാജ്യത്ത് ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായി എയർ-കണ്ടിഷൻ ചെയ്ത 20 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഓഗസ്റ്റ് 18-നാണ്  റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലുടനീളം ഇത്തരം നാല്പത് വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനാണ്  റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ലക്ഷ്യമിടുന്നത്. ഡെലിവറി സേവനങ്ങൾക്ക് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് ഈ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇടങ്ങൾ തിരഞ്ഞെടുത്തതെന്ന്  റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഡയറക്ടർ ജനറൽ മത്തർ അൽ തയർ അറിയിച്ചു.

ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ ഹൈറ്റ്സ്, അൽ ബർഷ, അൽ കറാമ, റിഗ്ഗത് അൽ ബുത്തീൻ, ഉം സുഖേയിം, ജുമേയ്‌റ (അൽ വാസിൽ റോഡ്), ദി ഗ്രീൻസ്, ദുബൈ വേൾഡ് ട്രേഡ് സെന്റർ, അൽ റാഷിദിയ, അൽ സത്വ, നാഥ് അൽ ഹമ്മർ, അൽ നഹ്ദ, ഔദ് മേത, അറേബ്യൻ റാഞ്ചസ്, ഇന്റർനാഷണൽ സിറ്റി, ബിസിനസ് ബേ, ദുബൈ മറീന, അൽ ജദ്ദാഫ്, മിർദിഫ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ്, ദുബായ് മോട്ടോർ സിറ്റി, അൽ ഗർഹോദ് എന്നീ ഇടങ്ങളിലായാണ് ഈ വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചത്.

ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള എയർ-കണ്ടിഷൻ ചെയ്ത ഇടങ്ങൾ, സ്നാക്ക് വെൻഡിങ് മെഷീനുകൾ, കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയവ ഇത്തരം വിശ്രമകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയതായും  റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ഇതോടൊപ്പം ഇത്തരം സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ബൈക്കുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടിട്ടുണ്ട്.

Dubai has announced plans to construct 20 rest centers across the city to support employees providing delivery services



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  3 days ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  3 days ago
No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  4 days ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  4 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  4 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  4 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  4 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  4 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  4 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  4 days ago