മഞ്ചേരിയില്‍ സ്‌നേഹവലയം തീര്‍ക്കും
മഞ്ചേരി:മത തീവ്രതക്കും, വര്‍ഗീയതക്കുമെതിരെ സെപ്തംബര്‍ അഞ്ചിനു മഞ്ചേരിയില്‍ സ്‌നേഹവലയങ്ങള്‍ തീര്‍ക്കാന്‍ മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം രണ്ടു സംഘടനകള്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തെത്തുടര്‍ന്നു സാധാരണക്കാരില്‍ ഉണ്ടായ ഭീതി അകറ്റുകയും സുരക്ഷിതബോധം വളര്‍ത്തുകയുമാണു പരിപാടിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി മഞ്ചേരി മുനിസിപ്പാലിറ്റിയിലും തൃക്കലങ്ങോടു പഞ്ചായത്തിലും സ്‌നേഹ സദസുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ എട്ടിനു മഞ്ചേരിയില്‍ ജനകീയ സദസും സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ഡി.സി.സി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, കെ.പി.സി.സി മെമ്പര്‍ ടി.പി വിജയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ഇ.പി നാരായണന്‍, ഹനീഫ്പുല്ലൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ വി.സി നാരായണന്‍കുട്ടി, പുല്ലഞ്ചേരി അബ്ദുല്ല, ജയപ്രകാശ്ബാബു, പി.കെ സത്യപാലന്‍, അജിതകുതിരാടത്ത്, വിജീഷ് എളങ്കൂര്‍, എം.പി ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."