HOME
DETAILS

കേന്ദ്ര സർക്കാരിന് തിരിച്ചടി: വഖഫ്‌ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് എൻ.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും

  
Web Desk
August 23 2024 | 06:08 AM

TDP and JDU to oppose Waqf Amendment Bill

ന്യൂഡൽഹി: മോദി സർക്കാർ നടപ്പാക്കാനിരിക്കുന്ന വഖഫ്‌ ഭേദഗതി ബില്ലിനെ എൻ.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിയും (തെലുഗുദേശം പാർട്ടി) ജെ.ഡി.യുവും (ജനതാദൾ-യു) എതിർക്കും. മുസ്‍ലിം വ്യക്തി നിയമ ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്. ബില്ലിനെ എതിർക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ഉറപ്പ് നൽകിയതിന് പിന്നാലെയാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ വെളിപ്പെടുത്തൽ. 

ലോക്സഭയിൽ ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ല് പാസാക്കിയെടുക്കൽ ഇനി ബി.ജെ.പിയ്ക്ക് ഒരു കടമ്പയാകും. ബില്ല് പാസാക്കാൻ ഇരു പാർട്ടികളുടെയും പിന്തുണ ആവശ്യമാണ്. എന്നാൽ ഘടക കക്ഷികളുടെ ഇപ്പോഴത്തെ നിലപാട് മോദി സംഘത്തിന് തിരിച്ചടിയാകും. ശക്തമായ എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ നേരത്തെ മുതൽ രംഗത്തുണ്ട്. 

വഖഫ് ഭേദഗതി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ആദ്യ യോഗം ഇന്നലെ നടന്നിരുന്നു. യോഗത്തിൽ ടി.ഡി.പിയും ജെ.ഡിയും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‍ലിം വ്യക്തി നിയമ ബോർഡിന്റെ വെളിപ്പെടുത്തൽ.

ചന്ദ്രബാബു നായിഡുവുമായും നിതീഷ് കുമാറുമായും മുസ്‍ലിം വ്യക്തി നിയമ ബോർഡും വിവിധ മുസ്‍ലിം സംഘടനകളും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ആ ചർച്ചകൾക്കൊടുവിലാണ് ബില്ലിനെ അനുകൂലിക്കില്ലെന്ന് രണ്ട് പാർട്ടികളും അറിയിച്ചതെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് അധ്യക്ഷൻ ഖാലിദ് സെയ്ഫുള്ള റഹ്മാനി പറഞ്ഞു.

ഇവർക്ക് പുറമെ ആർ.ജെ.ഡി, ശിവസേന, ഡി.എം.കെ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തിയതായും അവർ ബില്ലിനെ അനുകൂലിക്കില്ലെന്നും എതിർക്കുമെന്ന് ഉറപ്പ് നൽകിയതായും സംഘടന അറിയിച്ചു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും വിവിധ രാഷ്ട്രിയ പാർട്ടികളുമായി വ്യക്തി നിയമ ബോർഡും വിവിധ സംഘടനകളും ചർച്ചനടത്തുന്നുണ്ട്. 

 

  • The Telugu Desam Party (TDP) and Janata Dal (JDU) will oppose the Waqf Amendment Bill, according to the Muslim Personal Law Board. This comes after TDP leader Chandrababu Naidu and JDU leader Nitish Kumar assured the board of their opposition to the bill.

     


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  3 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  3 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  3 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  3 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago