പത്താം ക്ലാസുണ്ടോ? സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് പോസ്റ്റുകളില്‍ ഒഴിവ്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് & റിസര്‍ച്ചില്‍ ജോലി നേടാന്‍ അവസരം. അക്കൗണ്ട്‌സ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നീ പോസ്റ്റുകളിലാണ് പുതിയ വിജ്ഞാപനമെത്തിയത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 6 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്& റിസര്‍ച്ചില്‍ പുതിയ റിക്രൂട്ട്‌മെന്റ്.
അക്കൗണ്ട്‌സ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നീ പോസ്റ്റുകളില്‍ ആകെ 6 ഒഴിവുകള്‍.
അക്കൗണ്ട്‌സ് ഓഫീസര്‍ = 1 ഒഴിവ്
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 03 ഒഴിവ്
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് = 02 ഒഴിവ്
ശമ്പളം
18,000 രൂപ മുതല്‍ 56,100 രൂപ വരെ.
പ്രായപരിധി
അക്കൗണ്ട്‌സ് ഓഫീസര്‍ = 35 വയസ്.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് = 25 വയസ്.
വിദ്യാഭ്യാസ യോഗ്യത
അക്കൗണ്ട്‌സ് ഓഫീസര്‍
കൊമേഴ്‌സ് ബിരുദം
ഡിപ്ലോമ ഇന്‍ ഫൈനാന്‍സ് മാനേജ്‌മെന്റ്
പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
പ്ലസ് ടു വിജയം
ടൈപ്പിങ് (ഇംഗ്ലീഷ് 35 വാക്ക്/ മിനുട്ട്, അല്ലെങ്കില്‍ ഹിന്ദിയില്‍ 30 വാക്ക് / മിനുട്ട്
കമ്പ്യൂട്ടര്‍ പരിജ്ഞാനം
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
പത്താം ക്ലാസ് വിജയം
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ = 50 രൂപ.
മറ്റുള്ളവര്‍ = 200 രൂപ
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. അവസാന തീയതി ആഗസ്റ്റ് 31.
അപേക്ഷ : click
വിജ്ഞാപനം : click
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."