HOME
DETAILS
MAL
യു.എ.ഇയിൽ പലയിടങ്ങളിലും ആലിപ്പഴ വർഷം
August 24 2024 | 06:08 AM
ദുബൈ: യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്നലെ മഴയോടൊപ്പം ആലിപ്പഴവുമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എൻ.സി.എം) അറിയിച്ചു. അബുദബിയിലെ ചില സ്ഥലങ്ങൾ, അൽ ഐൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴയും ആലിപ്പഴ വർഷവുമുണ്ടായത്. ഇത് താമസക്കാർക്ക് വേനൽച്ചൂടിൽ നിന്ന് അൽപം ആശ്വാസം പകർന്നു.
ഇതിന്റെ വീഡിയോയും എൻ.സി.എം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ടു. അൽ ഐനിലുടനീളം കാലാവസ്ഥ പ്രതികൂലമായതിനാൽ അബൂദബി മീഡിയ ഓഫീസ് ജാഗ്രതാ നിർദേശം നൽകി. പരിഷ്‌കരിച്ച വേഗ പരിധികൾ പാലിക്കാനും താഴ്‌വരകൾ ഒഴിവാക്കാനും പ്രഥമ ശുശ്രൂഷ കിറ്റുകൾ നൽകാനും പൊതുജനങ്ങളോട് അബൂദബി മീഡിയ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു. മഴ മൂലം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേഗ പരിധികൾ പാലിക്കണമെന്നും അബൂദബി പൊലിസ് അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."