ചോക്ലേറ്റ് പുട്ട് കിടുവാണേ... അടിപൊളി രുചിയും... കുട്ടികള്‍ക്ക് എത്ര കൊടുത്താലും മതിയാവില്ല
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള പുട്ടാണ് ചോക്ലേറ്റ് പുട്ട്. ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് നമുക്ക് ഇങ്ങനെ ഉണ്ടാക്കിക്കൊടുക്കാം. മാത്രമല്ല ഒരു വറൈറ്റിയുമാണല്ലോ.. എന്നും അരിപ്പുട്ടും ഗോതമ്പു പുട്ടുമൊക്കെ കഴിച്ച് മടുക്കുമ്പോള്‍ ഒന്നു മാറ്റിപ്പിടിക്കുന്നതും നല്ലതാണ്. എന്നാല്‍ നമുക്ക് രുചികരമായ ഈ പുട്ടൊന്നു തയാറാക്കിയലോ
ചേരുവകള്‍
പുട്ടുപൊടി - ഒരു കപ്പ്
തേങ്ങ (ചിരവിയത്) - കാല് കപ്പ്
ഡാര്‍ക്ക് ചോക്ലേറ്റ് (ഗ്രേറ്റ് ചെയ്തത്) - അര കപ്പ്
വെള്ളം, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ പുട്ട് പൊടിയില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നനയ്ക്കുക. ഒരു പാത്രത്തില്‍ ഗ്രേറ്റ് ചെയ്തുവച്ച ചോക്ലേറ്റും തേങ്ങയും വയ്ക്കുക. ഇനി പുട്ട് കുറ്റിയില്‍ ചില്ലിട്ടതിനു ശേഷം ആദ്യം തേങ്ങയും ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചേര്‍ക്കുക.
അതിനു മീതെ തയ്യാറാക്കി വച്ചിരിക്കുന്ന പുട്ട് പൊടി ചേര്‍ക്കുക. ശേഷം മുകളിലും തേങ്ങയും ചോക്ലേറ്റും ഇടുക. ഇനി ആവികയറ്റി വേവിച്ചെടുക്കുക. അടിപൊളി ചോക്ലേറ്റ് പുട്ട് റെഡി. കുട്ടികള്‍ക്ക് ഇതു മതിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."