HOME
DETAILS

വഖ്ഫ് ഭേദഗതി ബില്ല്: വ്യക്തിനിയമ ബോര്‍ഡ് ജെ.പി.സി മേധാവിയെ കണ്ടു

  
August 26 2024 | 01:08 AM

waqf-amendment-bill-jpc-chairman-meets-muslim-board-leaders

 ന്യൂഡല്‍ഹി: വിവാദമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിപക്ഷവും ഭരണകക്ഷിയിലെ അംഗങ്ങളും മുസ്‍ലിം സംഘടനകളും രംഗത്തുവന്നുകൊണ്ടിരിക്കെ വിഷയം പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അധ്യക്ഷന്‍ ജഗദാംബികാ പാലുമായി അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ ചര്‍ച്ചനടത്തി. തങ്ങളുടെ വിശദീകരണങ്ങള്‍ ജെ.പി.സി അധ്യക്ഷന്‍ കേട്ടതായും ബില്ല് സംബന്ധിച്ച വിയോജിപ്പുകള്‍ വിശദമായി സമര്‍പ്പിക്കാന്‍ ബോര്‍ഡിനും മറ്റ് മുസ്‍ലിം സംഘടനകള്‍ക്കും അവസരം നല്‍കിയതായും അദ്ദേഹം അറിയിച്ചതായി ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പുതിയ നിയമം വഖ്ഫ് സ്വത്തുക്കളിന്‍മേല്‍ വഖ്ഫ് ബോര്‍ഡുകളുടെ നിയന്ത്രണാധികാരം നഷ്ടമാക്കുമെന്ന് മാത്രമല്ല എല്ലാ അധികാരങ്ങളും കലക്ടര്‍മാര്‍ക്കുമേല്‍ എത്തുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ബോര്‍ഡ് നിവേദനത്തില്‍ ബോധിപ്പിച്ചു. ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുര്‍റഹീം മുജദ്ദിദിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജെ.പി.സി ചെയര്‍മാനെ കണ്ടത്. ബോര്‍ഡ് നിയമവിഭാഗം അംഗങ്ങളായ എം.ആര്‍ ഷംഷാദ്, ഫുസൈല്‍ അഹമ്മദ് അയ്യൂബ്, മുന്‍ മന്ത്രി കെ. റഹ്മാന്‍ ഖാന്‍, മൗലാന അബൂ താലിബ് റഹ്മാനി, മൗലാന മതീഉറഹ്മാന്‍ മദനി, ബോര്‍ഡ് ഓഫിസ് സെക്രട്ടറി ഡോ. മുഹമ്മദ് വഖറുദ്ദീന്‍ ലത്തീഫി, ബിഹാര്‍ എം.എല്‍.സി ഡോ. ഖാലിദ് അന്‍വര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അടുത്ത വെള്ളിയാഴ്ചയാണ് ജെ.പി.സിയുടെ അടുത്ത യോഗം. ഈ യോഗത്തില്‍ നിലപാട് അറിയിക്കാന്‍ വിവിധ മുസ്‍ലിം സംഘടനാ പ്രതിനിധികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അന്നേദിവസം വൈകിട്ട് ജെ.പി.സിയുടെ മറ്റൊരു സിറ്റിങ്ങും ഉണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ വഖ്ഫ് ബോര്‍ഡുകളുടെ നിലപാടും അറിയും.

ഇതോടൊപ്പം വഖ്ഫ് ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച് വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനിയും ഹൈദരാബാദ് എം.പിയും ബോര്‍ഡ് നിര്‍വാഹകസമിതിയംഗവുമായ അസദുദ്ദീന്‍ ഉവൈസിയുമാണ് രേവന്ത് റെഡ്ഡിയെ കണ്ടത്. ബില്ലിനെതിരേ അഭിപ്രായരൂപീകരണം നടത്തുന്നതിന്റെ ഭാഗമായി ബി.ജെ.പിയിതര കക്ഷികളുടെ നേതാക്കളുമായും മുഖ്യമന്ത്രിമാരുമായും സംസാരിക്കന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് ഭാരവാഹികള്‍ തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

The Joint Parliamentary Committee (JPC) chairman, Jagdambika Pal, met with leaders of the All India Muslim Personal Law Board to discuss the controversial Waqf Amendment Bill. The board highlighted concerns that the bill would strip Waqf boards of their authority over Waqf properties and transfer control to collectors. Muslim organizations have been given the opportunity to present their views and objections to the bill. Additionally, Waqf Board leaders sought support from Telangana Chief Minister K. Chandrashekar Rao to oppose the bill.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago