ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
ആലപ്പുഴ: ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ഇവരെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നാല് മാസം മുൻപായിരുന്നു മുനീറിന്റെയും ആസിയയുടെയും വിവാഹം നടന്നത്. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യയായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കൽ മാത്രമാണ് ആലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിൽ വന്നിരുന്നത്.
ഭർത്താവ് മുനീർ സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
A 22-year-old newlywed woman, Asiya, was found dead in her husband's house in Alappuzha, Kerala. She was found hanging in the house by her husband, Muneeer, and his family members when they returned home last night
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."