അട്ടപ്പാടി ഡാം നിര്‍മാണം സര്‍ക്കാര്‍ ജാഗ്രത പാലിക്കണം: ഷംസുദ്ദീന്‍ എം.എല്‍.എ
മണ്ണാര്‍ക്കാട്: അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി അട്ടപ്പാടി ചിറ്റൂരില്‍ അണകെട്ട് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 2013 ല്‍ കേരളം നല്‍കിയ അപേക്ഷ പരിഗണിച്ച് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് അനുമതി നല്‍കിയിരുന്നു. പദ്ധതി നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും, ആശ്യമെങ്കില്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ തെറ്റിധാരണകള്‍ നീക്കാനുളള നടപടികളും ഇടപെടലുകളുമുണ്ടാവണമെന്നും കേരള ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിനോട് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
പദ്ധതിക്ക് അടിയന്തിരമായി ഇടപെടാമെന്ന് മന്ത്രി എം.എല്‍.എയ്ക്ക് ഉറപ്പു നല്‍കി. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി ബഹുമുഖ പദ്ധതിയാണ്. അട്ടപ്പാടി മേഖലയിലെ കുടിവെളളം, ജലസേചനം, വൈദ്യുതി ഉല്‍പ്പാദനം എന്നിവയ്ക്ക് കൂയി ഉപയോഗപ്പെടുത്തേണ്ട പദ്ധതി കൂടിയാണ്. കാവേരി ട്രിബൂണല്‍ ഉത്തരവ് പ്രകാരമുളള വെള്ളം കേരളത്തിന് എത്തിക്കാന്‍ ഉതകുന്ന പദ്ധതി കൂടിയാണിത്.
തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച് ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ തെറ്റുധാരണ മൂലമാണ്. തമിഴ്‌നാടിന് യാതൊരു നഷ്ടവുമില്ലാത്തവിധം മണ്ണാര്‍ക്കാടിനും, കേരളത്തിനും പ്രയോജനമുളള പദ്ധതി തെറ്റിദ്ധാരണയും, അടിസ്ഥാന രഹിതവുമായ വിവാദങ്ങള്‍ മൂലം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വിവാദങ്ങളല്ല യുവതലമുറക്ക് ആവശ്യം. നാടിന് പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും തുറന്ന മനസോടെ വികസന പദ്ധതികളെ കാണണമെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."