സംവിധായകന്‍ വി.കെ പ്രകാശ് കഥ കേള്‍ക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചു; യുവ എഴുത്തുകാരി
കൊച്ചി: സംവിധായകന്‍ വി.കെ പ്രകാശിനെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് യുവ എഴുത്തുകാരി. കഥ സിനിമയാക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് എഴുത്തുകാരി വ്യക്തമാക്കി.
സംഭവം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും ഇപ്പോള്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
'രണ്ടുവര്‍ഷം മുന്‍പാണ് ഈ സംഭവം നടക്കുന്നത്. ഒരു കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ വി.കെ. പ്രകാശിനെ ബന്ധപ്പെടുന്നതെന്നും തുടര്‍ന്ന് അദ്ദേഹം നല്ല രീതിയില്‍ സംസാരിച്ചശേഷം കഥയുടെ ത്രെഡ് അയക്കാന്‍ പറഞ്ഞു. അതുലഭിച്ചശേഷം കഥ ഇഷ്ടമായി, എന്തായാലും സിനിമയാക്കാം, നേരിട്ട് കാണണമെന്ന് പറഞ്ഞു. കൊച്ചിയില്‍ അദ്ദേഹം വരുമ്പോള്‍ കാണാമെന്നാണ് താന്‍ പറഞ്ഞത്. അപ്പോള്‍ അദ്ദേഹം കൊല്ലത്തേക്ക് വരാനാവശ്യപ്പെട്ടു. അത്രയും ദൂരം വരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്തായാലും സിനിമയാക്കും എന്നുപറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുചെന്നതെന്നും കഥാകാരി പറഞ്ഞു'.
തുടര്‍ന്ന് സംവിധായകന്റെ അതിക്രമം മനസിലാക്കിയതാന്‍ പെട്ടെന്ന് തന്നെ ഹോട്ടലില്‍ നിന്ന് ഇറങ്ങി. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ക്ഷമാപണം നടത്തിക്കൊണ്ട് അയാള്‍ വിളിച്ചുവെന്നും ആരോടും പറയാതിരിക്കാനും അത്ര ദുരെ വന്നതല്ലേ എന്നും പറഞ്ഞ് മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ അയച്ചുവെന്നും എഴുത്തുകാരി വെളിപ്പെടുത്തി.
Young Writer Files Sexual Harassment Complaint Against Director V.K. Prakash
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."