HOME
DETAILS

'കോഫി' കുടിച്ച് കരിയര്‍ സെറ്റാക്കാം; കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഡിപ്ലോമ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

  
August 26 2024 | 16:08 PM


 

രാജ്യത്തെ കോഫി വ്യവസായ മേഖലയില്‍ കോഫി ടേസ്റ്ററുമാര്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുള്ള കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ട്രിമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമില്‍ പഠനമാധ്യമം ഇംഗ്ലീഷായിരിക്കും. ആദ്യ ട്രിമസ്റ്റര്‍ ചിക്കമംഗളൂരു ബലേഹോണൂര്‍ സെന്‍ട്രല്‍ കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സി.സി.ആര്‍.ഐ) ആയിരിക്കും. ഈ കാലയളവില്‍ അവിടെ സൗജന്യതാമസം അനുവദിക്കും. രണ്ടും മൂന്നും ട്രിമസ്റ്ററുകള്‍ ബെംഗളൂരുവില്‍ ആയിരിക്കും. ആദ്യ ട്രിമസ്റ്ററില്‍ മാത്രമേ സൗജന്യ താമസസൗകര്യം ലഭിക്കൂ. 

പാഠ്യപദ്ധതി 

കോഫി വെറൈറ്റീസ് ആന്‍ഡ് കപ് പ്രൊഫൈല്‍, കോഫി അഗ്രോണമി/ ഗ്രോയിങ്, കോഫി കെമിസ്ട്രി, ബ്രൂവിങ് ടെക്‌നോളജി, റോസ്റ്റിങ് ടെക്‌നോളജി, കോഫി പെസ്റ്റ് ആന്‍ഡ് ഡിസീസ്, കോഫി പ്രൊസസിങ് ആന്‍ഡ് ക്വാളിറ്റി, ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റംസ്, സോഫ്റ്റ് സ്‌കില്‍സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റ്, കോഫി മാര്‍ക്കറ്റിങ് ആന്‍ഡ് ട്രേഡ്, ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം ആന്‍ഡ് ഡിസ്ട്രിബ്യൂഷണല്‍ മാനേജ്‌മെന്റ് തുടങ്ങിയവയും ഉള്‍പ്പെടും. ചില വിഷയങ്ങള്‍ക്ക് പ്രാക്ടിക്കല്‍ സെഷനുകള്‍ ഉണ്ടാകും. കൂടാതെ ഡെസേര്‍ട്ടേഷനും ഉണ്ടായിരിക്കും. 

യോഗ്യത

ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലൊരു വിഷയം പഠിച്ചുള്ള ബാച്ചിലര്‍ ബിരുദമോ അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ ബാച്ചിലര്‍ ബിരുദമോ വേണം. അക്കാദമിക് മികവ്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ, സെന്‍സറി ഇവാല്വേഷന്‍ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഓപ്പണ്‍ കാറ്റഗറിയിലും കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പോടെയും പ്രവേശനമുണ്ട്. കോഫി ഇന്‍ഡസ്ട്രി സോപോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് മുന്‍ഗണന.


അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് coffeeboard.gov.in/News.aspx സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ ഫോമും ലഭിക്കും.

അല്ലെങ്കില്‍ നമ്പര്‍ 1, ഡോ. ബി ആര്‍ അംബേദ്കര്‍ വീഥി, ബെംഗളൂരു-560 001 എന്ന വിലാസത്തില്‍ കോഫി ബോര്‍ഡ് ഓഫീസില്‍ നിന്നും നേരിട്ടും അപേക്ഷ കൈപ്പറ്റാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 16.

വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. സംശയങ്ങള്‍ക്ക്: [email protected], ബന്ധപ്പെടാം. 

വിവരങ്ങള്‍ക്ക്: coffeeboard.gov.in



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  18 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  18 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  18 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  18 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  18 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  18 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  18 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  18 days ago