യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നുവോ? എങ്കില്‍ ഭക്ഷണം കഴിച്ച ശേഷം ഒന്നു നടന്നു നോക്കൂ
ഭക്ഷണം കഴിച്ചുവന്ന് നേരെ ബെഡിലേക്ക് മൊബൈലും പിടിച്ചു കിടക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍ ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ കൊണ്ടെത്തിക്കുക. എന്നാല്‍ ഭക്ഷണത്തിന് ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് ഒന്ന് നടന്നു നോക്കൂ...!
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാന്‍ ഭക്ഷണത്തിന് ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് നടക്കുന്നത് വളരെ ഏറെ നല്ലതാണ്. പ്രത്യേകിച്ച് പ്രമേഹ രോഗമുള്ളവരാണെങ്കില്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് പ്രമേഹം വളരെയധികം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഹൃദയാഘാത നിരക്ക് ഭയപ്പെടുത്തുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ശരീരത്തില്‍ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ ശേഷം നമ്മള്‍ ഉടനെ കിടക്കുകയാണെങ്കില്‍ ഇവ തടസപ്പെടുത്തും. മാത്രമല്ല, ഭക്ഷണ ശേഷം നടക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നതാണ്.
നമ്മള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിലപ്പോള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാന്‍ പ്രയാസപ്പെടാറുണ്ട്. എന്നാല്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നതാണ്. ഇത് ശാരീരികവും മാനസികവുമായ സമ്മര്‍ദം നീക്കി വിശ്രമിക്കാന്‍ സഹായിക്കും.
ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ തലച്ചോര്‍ ഫീല്‍ഗുഡ് ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍സ് ഉല്‍പാദിപ്പിക്കുകയും മാനസിക സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുന്നത് ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.മാത്രമല്ല ദഹന പ്രക്രിയ കൃത്യമാകാനും അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഈ നടത്തം സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."