HOME
DETAILS
MAL
'അമ്മ'യില്‍ കൂട്ടരാജി; പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു
Web Desk
August 27 2024 | 09:08 AM
തിരുവനന്തപുരം: മലയാള താര സംഘടനയായ അമ്മയില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവച്ചു. കൂടാതെ ഭരണ സമിതിയിലെ 17 അംഗങ്ങളും രാജിവച്ചു.കൂടാതെ ഭരണ സമിതിയും പിരിച്ചുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതിൽ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.
"Mass Resignation in 'AMMA'; Mohanlal Resigns, Governing Committee Dissolved"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."