അത്യുഗ്രന്‍ ഫീച്ചറുകളുമായി മാരുതിയുടെ ഇലക്ട്രിക് വാഹനം വരുന്നു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇലക്ട്രിക് കാര്‍ ശ്രേണിയില്‍ പുറത്തിറക്കുന്ന ആദ്യ മോഡലിന്റെ നിര്‍മാണം വരും മാസങ്ങളില്‍ ആരംഭിക്കും. ഹൈബ്രിഡ്ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ കമ്പനിക്ക് വ്യക്തമായ പദ്ധതിയാണുള്ളതെന്ന് കമ്പനിയുടെ 43ാമത് വാര്‍ഷിക യോഗത്തില്‍ സംസാരിച്ചുകൊണ്ട് കമ്പനി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2030ല്‍ കമ്പനി ആറ് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറയുന്നു.
2031 ആകുമ്പോഴേക്കും 7.5-8 ലക്ഷം യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തിലെ ആകെ വില്‍പ്പനയുടെ 13.5 ശതമാനവും കയറ്റുമതിയിലാണ് ലഭിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. നിലവില്‍ മാരുതിയുടെ ഫ്രോന്‍ക്‌സ് എന്ന എസ്.യു.വി മോഡല്‍ ജപ്പാനിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ 2030 ആകുമ്പോഴേക്കും ആകെ ഉത്പാദിപ്പിക്കുന്ന 40 ലക്ഷം യൂണിറ്റില്‍ 20 ശതമാനം വരെ കയറ്റുമതി ചെയ്യാനാകുമെന്നാണ് കമ്പനി പറയുന്നത്.
വിവരങ്ങള്‍ പ്രകാരം മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തും. വാഹനം ആദ്യമെത്തുക യൂറോപ്യന്‍ വിപണിയിലായിരിക്കും അതിന് ശേഷം ജപ്പാനിലും ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തും. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വാഹനം ഇന്ത്യന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് വിവരം. യൂറോപ്പ്, യു.എസ്, ജപ്പാന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യുക ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും.
മിഡ് സൈസ് ഇലക്ട്രിക് എസ്.യു.വി ശ്രേണിയില്‍പ്പെട്ട ഇ.വിഎക്‌സ് എന്ന മോഡലാകും മാരുതി പുറത്തിറക്കുകയെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന തരത്തിലാകും വാഹനത്തിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 60 കിലോവാട്ട് അവര്‍ ശക്തിയുള്ള ബാറ്ററി, സ്പ്ലിറ്റ് എല്‍.ഇ.ഡി ഹെഡ്‌ലാംപ്, വലിയ അലോയ് വീലുകള്‍, കൈഫൈ സിനിമകളിലെ വാഹനങ്ങളുടേതിന് സമാനമായ സ്റ്റിയറിംഗ് വീല്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നൂതന ഫീച്ചറുകളാണ് വാഹനത്തിലുണ്ടാകുക. 20 മുതല്‍ 25 ലക്ഷം വരെ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.
Maruti Suzuki is set to launch its highly anticipated electric vehicle, packed with cutting-edge features and innovative technology. Get ready to experience the future of sustainable driving!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."