ശില്പശാലയും സെമിനാറും
പാലക്കാട്: സാലിം അലി സെന്റര്‍ ഓര് ഓര്‍ണിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി കോയമ്പത്തൂരും കൊപ്പം അഭയവും സംയുക്തമായി അഞ്ചിന് രാവിലെ 10 മണിക്ക് കൊപ്പം അഭയത്തില് പരാമ്പരാഗത നെല്‍വിത്തുകളുടെ പ്രസക്തിയും പരിരക്ഷയും വിഷയത്തില്‍ സംസ്ഥാനതല ശില്പശാലയും സെമിനാറും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതോടാനുബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്ലാന്റ് ജിനോം സേവിയര്‍ പുരസ്കാരം ലഭിച്ച പി കൃഷ്ണനെയും ചെറുപയര്രാമനെയും ആദരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനാകും. കേരളത്തില്‍ നെല്‍കര്‍ഷകരെ പാരമ്പര്യ നെല്ലിനങ്ങളിലേക്കും കൃഷി രീതികളിലേക്കും തിരിച്ച് കൊണ്ട് പോകുന്നതിന് വേണ്ടിയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ ഡോ മാത്യം കെ സെബാസ്റ്റിയന്, ഡോ പി ആര് അരുണ്‍, ഡോ പി വി കരുണാകരന്, അഭയം മാധവനുണ്ണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."