വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ കര്‍മരംഗത്ത് സജീവമാവുക: ജിഫ്രി മുത്തുക്കോയ തങ്ങള്‍
ജിദ്ദ: വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ സമസ്ത പ്രവര്‍ത്തകര്‍ ഐക്യത്തോടെ കര്‍മരംഗത്ത് സജീവമാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഇസ് ലാമിക് സെന്റര്‍ ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദറൂസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍ മൗലവി അറക്കല്‍ ആമുഖഭാഷണം നിര്‍വഹിച്ചു. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ബാ അലവി അധ്യക്ഷത വഹിച്ചു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ അല്‍ ഹസനി, മുഹമ്മദ് റാഫി ഹുദവി, ഇബ്രാഹീം ഓമശ്ശേരി, കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ സംസാരിച്ചു.
കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, സി.കെ.എ. റസാഖ് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, ഹുസൈന്‍ കരിങ്കറ, അഷ്റഫ് താഴെക്കോട്, എസ്.ഐ.സി നേതാക്കളായ മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, നജ്മുദ്ദീന്‍ ഹുദവി, മുജീബ് റഹ് മാനി, മുസ്തഫ ഫൈസി ചേറൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാഫിഹ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി അംഗവും ജിദ്ദ അഹ്ദാബ് സ്‌കൂള്‍ എം.ഡിയുമായ സുലൈമാന്‍ ഹാജി കിഴിശ്ശേരി, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ലത്തീഫ് കളരാന്തിരി, കോഴിക്കോട് ഒ.ഐ.സി.സി പ്രസിഡണ്ട് നാസര്‍ കോല്‍ത്തൊടി എന്നിവര്‍ സംബന്ധിച്ചു.
എസ്.ഐ.സി വിദ്യാഭ്യാസ പദ്ധതിയായ അട്ടപ്പാടി ആക്സസ് പദ്ധതി ബ്രോഷര്‍ ജിദ്ദാതല ഉദ്ഘാടനം ഇസ്മായില്‍ മുണ്ടക്കുളത്തിനു നല്‍കി സുലൈമാന്‍ ഹാജി നിര്‍വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള വംശം ദേശം സന്ദേശം പുസ്തകം സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ ഹുസൈന്‍ കരിങ്കറക്കു കൈമാറി ജിദ്ദാതല പ്രകാശനം നിര്‍വഹിച്ചു. സുപ്രഭാതം കാമ്പയിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വരിക്കാരെ ചേര്‍ത്ത ജിദ്ദ റിഹാബ് ഏരിയക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ അവാര്‍ഡ് അബൂബക്കര്‍ അരിമ്പ്ര ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങരക്ക് കൈമാറി. എസ്.ഐ.സി ഹറമൈന്‍ സോണ്‍ അധ്യക്ഷന്‍ സലീം നിസാമി സ്വാഗതവും ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി സല്‍മാന്‍ ദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."