എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറാം ദിവസത്തിലേക്ക്
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറ് ദിവസത്തിലേക്ക് കടക്കുന്നു. മന്ത്രിസഭയുടെ നൂറാം ദിവസത്തില്‍ പ്രഖ്യാപിക്കേണ്ട പ്രത്യേക പദ്ധതികളെ കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. എല്ലാവര്ക്കും വീട് പദ്ധതി നടപ്പില്‍ വരുത്താനാണ് നൂറാം ദിവസത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാന തീരുമാനം. സെപ്തംരബര് 2 നാണ് സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുക.
എല്‍.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന ഇനമായിരുന്ന സ്ത്രീകള്‍ക്കായുള്ള പ്രത്യേക വകുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചയും ഇന്ന്് നടക്കും. പ്രത്യേക വകുപ്പ് ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി സപെഷ്യല്‍ ഓഫിസറെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നാല് ലക്ഷം പേര്‍ക്ക് വീട് വച്ച് നല്‍കാനുള്ള പദ്ധതികളായിരിക്കും മന്ത്രിസഭാ യോഗം പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്ന കാര്യവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."