യന്ത്രത്തകരാര്‍ മൂലം കടലില്‍ കുടുങ്ങിയ ബോട്ട് പാറയില്‍ ഇടിച്ചുകയറി: തൊഴിലാളിക്ക് പരുക്ക്
കൊല്ലം: നീണ്ടകരയില്‍ യന്ത്രത്തകരാര്‍ മൂലം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിനെ മറ്റൊരു ബോട്ട് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടയില്‍ പാറയില്‍ ഇടിച്ചുകയറി തൊഴിലാളികളില്‍ ഒരാള്‍ക്ക് പരുക്ക്. എതിരേ വന്ന മത്സ്യബന്ധന വള്ളത്തില്‍ തട്ടി റോപ്പ് പൊട്ടിയതിനെതുടര്‍ന്നാണ് ബോട്ട് പുലിമുട്ട് ഭാഗത്തെ പാറയില്‍ ഇടിച്ചത്. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി സില്വസ്റ്ററിനാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ശക്തികുളങ്ങരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ പ്രകാശ് ഹെന്‍ട്രിയുടെ ബോട്ടാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്.
12 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് പുലിമുട്ട് ഭാഗത്തെ പാറയിലിടിച്ചുകയറുന്നതിനിടയില് സില്‍വസ്റ്റര്‍ തെറിച്ചുവീഴുകയായിരുന്നു. മറ്റുള്ള തൊഴിലാളികള്‍ ഇതിനിടയില്‍ ബോട്ടില്‍നിന്ന് ചാടി രക്ഷപെട്ടു. സംഭവമറിഞ്ഞ് കോസ്റ്റര്‍ സി.ഐ അനില്‍ കുമാര്‍, എസ്.ഐ അശോകന്, മറൈന്‍ എസ്.ഐ സ്റ്റാര്‍മോന്‍ പിള്ള, ചവറയില്നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റ് ഓഫിസര്‍ ജി. ഗോപകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഫയര്‍ഫോഴ്സ് സേഫ്റ്റില് ബെല്‍റ്റ് നല്കി ക്രയിനിന്റെ സഹായത്തോടെയാണ് കാലൊടിഞ്ഞ സില്‍വസ്റ്ററിനെ കരയ്ക്കെത്തിച്ചത്. പിന്നീട് വേലിയേറ്റം ശക്തമായതിനെ തുടര്‍ന്ന് പാറക്കിടയില്‍ കുടുങ്ങിയ ബോട്ട് കടലി ലേക്കുതന്നെ ഒഴുകിയിറങ്ങുകയായിരുന്നു. രണ്ടു ബോട്ടുകളുടെ സഹായത്തോടെ അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്കെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."