HOME
DETAILS

'നിയമവിധേയമായ കൈക്കൂലി' യോഗി സര്‍ക്കാറിന്റെ പുതിയ സോഷ്യല്‍ മീഡിയാ നയത്തെ പരിഹസിച്ച് ധ്രുവ് റാഠി 

ADVERTISEMENT
  
Web Desk
August 29 2024 | 06:08 AM

YouTuber Dhruv Rathee Criticizes Uttar Pradeshs New Social Media Policy as Legal Bribery

മുംബൈ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ സമൂഹ മാധ്യമ നയത്തെ പരിഹസിച്ച് യുട്യൂബര്‍ ധ്രുവ് റാഠി. 'നിയമവിധേയമായ കൈക്കൂലി' യെന്നാണ് റാഠിയുടെ പരിഹാസം. 

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയം. പുതിയ നയമനുസരിച്ച് സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ പുകഴ്ത്തിയാല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപ വരെ നേടാം.  

നികുതിദായകരുടെ പണം സര്‍ക്കാരിന്റെ പുതിയ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കാനാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധ്രുവ് റാഠി ചൂണ്ടിക്കാട്ടി. ഇതില്‍ നിന്നും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ലാഭത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രചരിപ്പിക്കുന്നവരെ നാണം കെടുത്തണമെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു.

 'സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് 8 ലക്ഷം രൂപ വരെ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നു. ഇത് നിയമവിധേയമായ കൈക്കൂലിയാണ്. നികുതിദായകന്റെ പണത്തില്‍ നിന്നാണ് ഇത് കൊടുക്കുന്നത്. പണം സ്വീകരിക്കുന്ന ഏതൊരു ഇന്‍ഫ്‌ലുവന്‍സറെയും പരസ്യമായി നാണം കെടുത്തണം'' ധ്രുവ് റാഠി എക്‌സില്‍ കുറിച്ചു. 

യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ് പ്ലാറ്റ്‌ഫോം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സിനും സബ്‌സക്രൈബേര്‍സിനും അനുസരിച്ചായിരിക്കും പണം നല്‍കുക. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നല്‍കുക. എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് പ്രതിമാസത്തില്‍ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക.

യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് മാസത്തില്‍ നല്‍കുക. അതേസമയം, ദേശവിരുദ്ധ കണ്ടന്റുകള്‍, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്റുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങള്‍ കൈമാറുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുന്നു.

യുട്യൂബില്‍ 24 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള യുട്യൂബറാണ് ധ്രുവ് റാഠി. ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഇന്‍സ്റ്റാഗ്രാമില്‍ 12 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും രാഠിക്കുണ്ട്. മോദിക്കു നേരെയും ബി.ജെ.പി സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുള്ള ധ്രുവ് റാഠിയുടെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് കാഴ്ചക്കാരെ കൂട്ടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം

bahrain
  •  17 hours ago
No Image

തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം

Kerala
  •  18 hours ago
No Image

വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

Kuwait
  •  18 hours ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

Saudi-arabia
  •  18 hours ago
No Image

നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നം; കേരള യൂണിവേഴ്‌സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  19 hours ago
No Image

നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് അവസാനം; കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചുവെന്ന് മേയര്‍

Kerala
  •  19 hours ago
No Image

പുത്തന്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാന്‍ കോഴിക്കോട് ലുലു മാള്‍ തുറന്നു; ഷോപ്പിങ്ങ് നാളെ മുതല്‍

Kerala
  •  19 hours ago
No Image

സ്വകാര്യ മേഖലയിൽ ട്രാഫിക് ബോധവൽക്കരണം പ്രോത്സാഹിപ്പിച്ച് ദുബൈ പൊലിസ്

uae
  •  19 hours ago
No Image

കുവൈത്തിലെ ബയോമെട്രിക് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടി

Kuwait
  •  19 hours ago
No Image

കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

Kerala
  •  20 hours ago