കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: പരാതിക്കാരന്‍ കാസിമിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്കയച്ചു
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പരാതിക്കാരന്‍ കാസിമിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്കയച്ചു. കാസിമിന്റെ ഫോണില്‍ വിവാദ പോസ്റ്റ് ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തോയെന്ന് പരിശോധിക്കാനാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാസിമിന്റെ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലിസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 'റെഡ് എന്‍കൗണ്ടര്‍' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌ക്രീന്‍ഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോണും ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
കേസില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ആവശ്യമാണെന്നും അതുകൊണ്ടാണ് പരിശോധനക്ക് അയച്ചതെന്നുമാണ് പൊലിസ് നല്‍കുന്ന വിശദീകരണം.
In the ongoing Kafir screenshot case, police have sent Kasim's phone for forensic analysis to determine if he created or circulated the controversial post
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."