HOME
DETAILS

എസ് & സെഡ് ഗ്രൂപ് അജ്മാനില്‍ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് സമാരംഭം കുറിച്ചു

  
August 30, 2024 | 11:51 AM

SZ Group launched North Gate British School in Ajman

അജ്‌മാൻ: അജ്മാനിലെ ഹമീദിയയിൽ സ്ഥാപിച്ച നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ (എൻ.ജി.ബി.എസ്) 2024-’25 അധ്യയന വർഷത്തിൽ പ്രവർത്തനമാരംഭിക്കാൻ തയാറെടുക്കുന്നു. അജ്മാനിലെ പരിസ്ഥിതി സൗഹൃദ വിദ്യാലയങ്ങളായ ഹാബിറ്റാറ്റ് സ്കൂളുകൾ സ്ഥാപിച്ച എസ് & സെഡ് ഗ്രൂപ്പിൽ നിന്നുള്ള എൻ.ജി.ബി.എസ് സെപ്റ്റംബർ 2ന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പ്രഖ്യാപിച്ചു. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും യു.കെ യുടെ ഉന്നതമായ ദേശീയ പാഠ്യ പദ്ധതിയും സവിശേഷമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ സ്കൂൾ വിദ്യാഭ്യാസ മേഖലയില്‍  പുത്തനുണർവ് സമ്മാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹാബിറ്റാറ്റ് സ്കൂളുകൾ അവതരിപ്പിച്ച നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള അക്കാദമിക് മികവും സമഗ്രമായ സമീപനവും സംയോജിപ്പിക്കുന്ന, ചലനാത്മകമായ ഒരു പാഠ്യ പദ്ധതി നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ വാഗ്ദാനം ചെയ്യും. യു.എ.ഇയില്‍ ആദ്യമായി കൃഷിയും കോഡിംഗും സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ പ്രശസ്തമായ ഗ്രൂപ്പാണിത്. റോബോട്ടിക്സ്, എ.ഐ ലാബ് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍  ഉൾപ്പെടുത്തി എസ് & സെഡ് ഗ്രൂപ് ഈ പാരമ്പര്യം തുടരുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

b2f38029-3aa7-4770-b8fd-4c17008f8f8d.jpeg

എൻ.ജി.ബി.എസ് പ്രവർത്താനാരംഭ പ്രഖ്യാപന ചടങ്ങിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി, ഓപറേഷൻസ് ഡയരക്ടർ ഷമ്മ മറിയം, സ്ഥാപക പ്രിൻസിപ്പൽ ഗ്യാരി വില്യംസ്, പ്രൈമറി ഹെഡ് ജൊവാനി ഇറാസ്മസ്, എം.ഒ.ഇ ഹെഡ് ജിഹാൻ മൻസൂർ എന്നിവർ

അജ്മാനിലെ ഏറ്റവും വലിയ കാമ്പസുകളിലൊന്നായ ഈ സ്കൂളിൽ 11എ-സൈഡ് ഫുട്ബോൾ പിച്ച്, ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക സൗകര്യങ്ങളുള്ള സ്പെഷ്യലിസ്റ്റ് മുറികള്‍ എന്നിവ ഉൾപ്പെടുന്നു.

പരമ്പരാഗത ബ്രിട്ടീഷ് വിദ്യാഭ്യാസ മൂല്യങ്ങളോടൊപ്പം നൂതന അധ്യാപന രീതികളും അത്യാധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിക്കുന്ന ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.

താങ്ങാവുന്ന ഫീസിൽ അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉൾക്കൊള്ളുന്ന മികച്ച വിദ്യാഭ്യാസം ആണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ കാലങ്ങളിലായി ഹാബിറ്റാറ്റ് സ്‌കൂളുകൾ അത് തെളിയിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയരക്ടർ ഷംസു സമാൻ പറഞ്ഞു.

നോർത്ത് ഗേറ്റിൽ അക്കാദമികവും സമഗ്രവുമായ അന്തരീക്ഷം വളർത്തിയെടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പൽ ഗ്യാരി വില്യംസ് പുതിയ സ്ഥാപനത്തെപ്പറ്റിയുള്ള തന്റെ പ്രതീക്ഷകള്‍ പങ്കു വെക്കവേ പ്രസ്താവിച്ചു.

മൊത്തം പത്തേക്കർ സ്ഥലത്ത് 394,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പദ്ധതി സ്പ്ലാഷ് ബിൽഡിംഗ് കോൺട്രാക്റ്റിംഗ് എൽഎൽസി കേവലം 172 ദിവസത്തിനുള്ളിലാണ് പൂർത്തിയാക്കിയത്.

യു.എ.ഇയില്‍, പ്രത്യേകിച്ച്  അജ്മാനില്‍ വിദ്യാഭ്യാസ മികവിന് പുതിയ മാനം  സൃഷിടിക്കുകയാണ് എസ് & സെഡ് ഗ്രൂപ്പെന്ന് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾസ് ഓപറേഷൻസ് ഡയരക്ടർ ഷമ്മ മറിയം പറഞ്ഞു.

പ്രാരംഭ ഘട്ടത്തിൽ എൻ.ജി.ബി.എസിൽ 6 ഇയർ വരെയാണ് ക്ലാസുകൾ ഉണ്ടാവുക. പിന്നീട് കൂടുതൽ ക്ലാസുകൾ തുടങ്ങും. ഓരോ ക്ലാസ്സിലും 25 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. 4,000 വിദ്യാർത്ഥികൾക്ക് ആകെ പഠിക്കാൻ സൗകര്യമുണ്ട്.

പ്രൈമറി ഹെഡ് ജൊവാനി ഇറാസ്മസ്, എം.ഒ.ഇ ഹെഡ് ജിഹാൻ മൻസൂർ, ഹാബിറ്റാറ്റ് സ്കൂൾസ് അക്കാദമിക് സി.ഇ.ഒ സി.ടി ആദിൽ എന്നിവരും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  20 days ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  20 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  20 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  20 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  20 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  20 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  20 days ago
No Image

അന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്‌യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  20 days ago
No Image

കുഞ്ഞു ജീവന്റെ സ്മരണയുമായി സപ്ലൈകോ; 'ആലിന്‍' ബ്രാന്‍ഡ് നോട്ട്ബുക്കുകള്‍ വിപണിയിലേക്ക്

Kerala
  •  20 days ago