നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുള്ള ആദ്യപ്രതികരണം ഇന്ന്
തിരുവനന്തപുരം: മലയാള സിനിമയിലെ പൊട്ടിത്തെറിക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിവാദങ്ങൾക്കിടെയാണ് നടൻ മാധ്യമങ്ങൾക്ക് മുൻപിൽ ആദ്യമായി പ്രതികരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുക.
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചത്. ക്രിക്ക്റ്റ് ലീഗുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളെ കാണുന്നത് എങ്കിലും വിവാദങ്ങളെ സംബന്ധിച്ചും നടൻ സംസാരിക്കും. പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻലാൽ തലസ്ഥാനത്ത് നാലോളം പരിപാടികളിൽ ഇന്ന് പങ്കെടുക്കുന്നുണ്ട്.
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' (A.M.M.A) യുടെ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. നടന്മാർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും മോഹൻലാൽ പ്രതികരിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.
മോഹൻലാലിന്റെ മൗനത്തിനിടെ 'അമ്മ'യ്ക്കു വേണ്ടി ഒടുവിൽ ജനറൽ സെക്രട്ടറി സിദ്ധീഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. മോഹൻലാൽ അന്ന് സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് മാധ്യമങ്ങളെ കാണാതിരുന്നത് എന്നാണ് അറിയിച്ചത്. പിന്നാലെ സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെച്ചു. ഇതിന് പിന്നാലെയാണ് മോഹൻലാലും രാജിവെച്ചത്.
Mohanlal, the prominent Malayalam film actor, will address the media today in Thiruvananthapuram at 12 PM. His appearance comes in the wake of partial release of the Hema Committee report and ongoing controversies within the film industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."