HOME
DETAILS

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ജയസൂര്യ

  
September 01, 2024 | 3:06 AM

Jayasurya Denies Allegations Says Only Those Who Have Sinned Should Face Criticism Not the Innocent

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ ജയസൂര്യ. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

സ്വന്തം പിറന്നാള്‍ ദിനത്തിലാണ് കുറിപ്പ്. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുംനീതി ന്യായ വ്യവസ്ഥയില്‍ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്നും സത്യം വിജയിക്കുമെന്നും ജയസൂര്യ പറയുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി. ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാമെന്നും മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂവെന്നും ജയസൂര്യ കുറിച്ചു. 

ജയസൂര്യക്കെതിരെ നിലവില്‍ രണ്ട് പീഡന പരാതികളാണുള്ളത്. അതേസമയം സിനിമാ മേഖലയിലെ സ്ത്രീകള്‍ നല്‍കിയ ലൈംഗിക പീഡന പരാതികളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് തീരുമാനം. പ്രാഥമികാന്വേഷണം നടത്തി വിശ്വാസ്യത ഉറപ്പുവരുത്തിയ പരാതികളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

Jayasurya Denies Allegations, Says: "Only Those Who Have Sinned Should Face Criticism, Not the Innocent"

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago