വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്റാഈലില്‍ ഇന്ന് പൊതുപണിമുടക്ക്
ജറൂസലേം: ബന്ദികളെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈലില്‍ ഇന്ന് പൊതുപണിമുടക്ക്. പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് ഉള്‍പ്പെടെയുള്ളവരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്നലെ തലസ്ഥാനമായ തെല്‍അവീവിലടക്കം ബഹുജന റാലി നടന്നു.
രാജ്യത്തെ ഏറ്റവും ശക്തമായ യൂനിയനായ ഹിസ്താഡ്രട്ടും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. തെല്‍അവീവ് മുന്‍സിപ്പാലിറ്റിയും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് മേയര്‍ റോണ്‍ ഹുല്‍ഡായ് അറിയിച്ചു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ബന്ദികളുടെ ബന്ധുക്കള്‍ റാലി നടത്തി. വെടിനിര്‍ത്തലിനും ബന്ദി ഉടമ്പടിക്കും ആഹ്വാനം ചെയ്തുകൊണ്ട് ഇസ്രായേലിലുടനീളം നടന്ന പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 700,000 ആളുകളെങ്കിലും പങ്കെടുത്തിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്.
അതേ സമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിലപാടെടുത്തിരുന്നു. പ്രതിരോധ മന്ത്രി ഗെല്ലന്റും നെതന്യാഹുവും തമ്മില്‍ ഇതേച്ചൊല്ലി വാഗ്വാദവും നടന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നിലും ഇന്നലെ വന്‍ പ്രതിഷേധം നടന്നു. വ്യാപകമായ പ്രതിഷേധങ്ങളിൽ നെതന്യാഹു ആശങ്കാകുലനാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Israel witnesses a nationwide strike led by opposition leaders, demanding a ceasefire for the release of hostages. The powerful Histadrut union and municipal offices in Tel Aviv join the protest. Israeli Prime Minister Benjamin Netanyahu opposes the ceasefire despite ongoing discussions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."