HOME
DETAILS
MAL
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം
September 02 2024 | 12:09 PM
തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ മന്‍സൂറിനാണ് മര്‍ദ്ദനമേറ്റത്.
പിക്കപ്പ് വാന്‍ ഡ്രൈവറായ നൗഫല്‍ ആണ് ബസ് തടഞ്ഞു നിര്‍ത്തി കെഎസ്ആര്‍ടിസി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്യനാട് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
രണ്ടു പേരാണ് പിക്കപ്പ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് മന്‍സൂര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ മൂക്കിനും പുറംഭാഗത്തും മന്‍സൂറിന് സാരമായി പരുക്കേറ്റിട്ടുണ്ട്.
KSRTC Driver Assaulted for Not Giving Side to Vehicle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."