കല്‍പറ്റ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍
കല്‍പറ്റ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫിസര്‍ അഹമ്മദ് നിസാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. മുണ്ടക്കുറ്റി സ്വദേശിയില്‍ നിന്നും സര്‍വേ നമ്പര്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട് 4,000 രൂപ വില്ലേജ് ഓഫിസര്‍ ആവശ്യപ്പെടുകയായിരുന്നു.
വില്ലേജ് ഓഫിസറെപ്പറ്റി മുന്‍പും പരാതികള്‍ ഉള്ളതിന്റെ പശ്ചാത്തലത്തിലാണ് പരാതിക്കാരന്‍ വിജിലന്‍സില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ സഹിതം വില്ലേജ് ഓഫിസിലെത്തി. പണം കൈപ്പറ്റുന്നതിനിടയില്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.
A village officer in Kalpetta has been caught red-handed by vigilance officials while accepting a bribe, exposing corruption in the system. Action expected against the erring official.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."