സ്വര്‍ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് ആരോപണത്തില്‍ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. സുജിത് ദാസ് കസ്റ്റംസില്‍ ഉണ്ടായിരുന്ന കാലയളവില്‍ കള്ളക്കടത്ത് സംഘത്തിന് ഏതുതരം സഹായം ചെയ്തു, ആ കാലയളവില്‍ കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കുക.
സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലയളവില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കസ്റ്റംസ് യോഗത്തിലാണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങാന്‍ തീരുമാനമായത്. പിടികൂടിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം സുജിത് ദാസ് അടിച്ചുമാറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു.
പൊലിസ് നടത്തിയ സ്വര്‍ണവേട്ടയെ കുറിച്ചും വിശദ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. പ്രതികളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ പത്മാവതിക്കാണ് അന്വേഷണ ചുമതല.
കസ്റ്റംസിലുള്ള കാലയളവിലെ പരിചയം വെച്ച് മലപ്പുറം എസ്.പിയായിരിക്കെ സ്വര്‍ണക്കടത്ത് സംഘത്തിന് വഴിവിട്ട സഹായങ്ങള്‍ ചെയ്‌തെന്നായിരുന്നു പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണം. ഐ.പി.എസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസിലാണ് സുജിത് ദാസ് ജോലി ചെയ്തിരുന്നത്. തുടര്‍ന്നാണ് ഐ.പി.എസ് ലഭിച്ച് കേരള പൊലിസില്‍ എത്തുന്നത്.
In Kochi, the Customs Preventive Division has initiated a preliminary inquiry into SP Sujeet Das in connection with gold smuggling allegations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."