HOME
DETAILS

'മുഖ്യമന്ത്രിക്കും ഓഫിസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

  
Farzana
September 03 2024 | 08:09 AM

Opposition Leader VD Satheesan Accuses Kerala CM of Corruption and Mismanagement

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫിസ് അടിമുടി കൊള്ളസംഘത്തിന്റെ കേന്ദ്രമായി മാറി. അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം എന്ന് അദ്ദേഹം പരിഹസിച്ചു.  സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും ഗുണ്ടാ സംഘത്തിനും എഡിജിപി പിന്തുണ കൊടുക്കുന്നു. എംഎല്‍എ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ ആരോപണ വിധേയരെ നിലനിര്‍ത്തി കൊണ്ടാണോ അന്വേഷണം നടത്തേണ്ടത് ജനങ്ങളെ പറ്റിക്കുകയാണ് സര്‍ക്കാര്‍- അദ്ദേഹം ചൂണ്ടിക്കാട്ടി. 

തൃശ്ശൂര്‍ പൂരം കലക്കിയത് ഗൂഢാലോചനയാണ്. ഹിന്ദു വികാരം ആളിക്കത്തിച്ച് ബിജെപിക്ക് സഹായം ചെയ്യാനായിരുന്നു അത്. ഒരു രാത്രി മുഴുവന്‍ പൊലിസ് കമ്മീഷണര്‍ അഴിഞ്ഞാടിയിട്ട് പൊലിസിലെ ഉന്നതരോ ആഭ്യന്തര മന്ത്രിയോ അനങ്ങിയോ എന്നും അദ്ദേഹം ചോദിച്ചു.

എല്ലാ ആരോപണവും മുഖ്യമന്ത്രിക്ക് നേരെയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെങ്കില്‍ അദ്ദേഹം ദുര്‍ബലനാണ്. ഒരിക്കലും മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയത്. സിപിഎമ്മില്‍ എന്തൊക്കെയോ നടക്കുന്നുണ്ട്. അതിന്റെ ജീര്‍ണത പുറത്തുവരുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണവിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രിയുള്ളത്. ഈ സംഘത്തെ മുഖ്യമന്ത്രിക്ക് ഭയമാണ്. പല രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേരളത്തിലെ സിപിഎം ഏറ്റവും വലിയ ജീര്‍ണതയിലേക്കാണു പോകുന്നത്. ബംഗാളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. കോണ്‍ഗ്രസ് അത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

In Thiruvananthapuram, Opposition Leader VD Satheesan sharply criticized Kerala Chief Minister Pinarayi Vijayan, accusing his office of becoming a hub for corruption and criminal activities. During a press conference, Satheesan described the Chief Minister's office as a "den of corruption" and claimed that the CM is complicit in supporting gold smuggling and organized crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  12 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  26 minutes ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago