HOME
DETAILS

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

  
Web Desk
July 06 2025 | 05:07 AM

Fraud Gang Targeting Gulf Expatriates Operating from India Says Report

ദുബൈ: യുഎഇയിലെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് കോള്‍ സെന്ററുകള്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, നോയിഡയില്‍ രണ്ടും ജയ്പൂരില്‍ ഒന്നുമായി മൂന്ന് തട്ടിപ്പ് കേന്ദ്രങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനമെന്ന പേര് ഉപയോഗിച്ചാണ് ഇവര്‍ നിക്ഷേപകരെ കബളിപ്പിക്കുന്നത്.

തട്ടിപ്പ് സംഘം യുഎഇ നമ്പറുകള്‍ (+971) ഉപയോഗിച്ചാണ് കോളുകള്‍ നടത്തുന്നത്. സംശയം തോന്നാത്ത വിധത്തില്‍ സംസാരിക്കാന്‍ പരിശീലനം ലഭിച്ച ഏജന്റുമാരാണ് ഇതിന് പിന്നില്‍. ഓരോ കേന്ദ്രത്തിലും 50 മുതല്‍ 100 വരെ ഏജന്റുമാര്‍ രാവിലെ 8 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കുന്നു. കോളുകളുടെ എണ്ണത്തിനനുസരിച്ചാണ് ഇവര്‍ക്ക് പ്രതിഫലം ലഭിക്കുന്നത്.

തട്ടിപ്പ് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ രണ്ടുപേര്‍ വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് കബളിപ്പിക്കലിനെ സംബന്ധിച്ച വിവരം വെളിപ്പെട്ടത്. നിരവധി പേര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്നാണ് തങ്ങള്‍ ജോലി ഉപേക്ഷിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ഇനിയും നൂറുകണക്കിന് പേര്‍ ഇരകളുടെ പട്ടികയിലുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

യുഎഇയിലെ സ്ഥലങ്ങളെയും മറ്റ് വിശദാംശങ്ങളെയും കുറിച്ച് സംസാരിച്ച് വിശ്വാസ്യത നേടാനാണ് ഏജന്റുമാര്‍ ശ്രമിക്കുന്നത്. യുഎഇയില്‍നിന്നാണ് കോള്‍ വരുന്നതെന്ന് തോന്നിപ്പിക്കുന്നതിനാല്‍, +971 നമ്പര്‍ കാണുമ്പോള്‍ ആളുകള്‍ സംശയമില്ലാതെ കോള്‍ എടുക്കുന്നു. യുഎഇ നിവാസികളോട് ഇത്തരം കോളുകള്‍ ലരുമ്പോള്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

A recent report reveals that a fraud gang targeting expatriates from a Gulf country is operating from within India. Authorities have issued warnings and launched investigations to track down the culprits behind the scam.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  11 days ago
No Image

പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

National
  •  11 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  11 days ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  11 days ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  11 days ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  11 days ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  11 days ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  11 days ago
No Image

മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം 

Kerala
  •  11 days ago
No Image

ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  11 days ago