ഓണത്തിന് കിടിലന്‍ രുചിയില്‍ തയാറാക്കാം പാല്‍ പായസം
പായസങ്ങളില്‍ കേമനാണ് പാല്‍പായസം. ഇതുപോലെ മലയാളികള്‍ക്ക് പ്രിയമുള്ള മറ്റൊരു പായസമില്ലെന്നു തന്നെ പറയാം. ഓണക്കാലം ഇനി പായസങ്ങളുടെ കാലം കൂടിയാണല്ലോ. എല്ലാ വീടുകളിലും പായസം ഉണ്ടാകും. അതില്‍ തന്നെ എന്തൊക്കെ വറൈറ്റി കൊണ്ടുവരാമെന്നാണ് നമ്മള്‍ ശ്രദ്ധിക്കുന്നത്. ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ പായസം കൂടെ വേണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരു പോലെ ഇഷ്ടമാകുന്ന ഒരു പായസം തയാറാക്കിയാലോ.
പാല്‍- 1 ലിറ്റര്‍
ഉണക്കലരി- നുറുക്ക് ഒരു കപ്പ്
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- മധുരത്തിനനുസരിച്ച്
ഏലയ്ക്കാ പൊടി - കാല്‍ ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് പകുതി പാല്‍വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇളക്കി ഇളക്കിവേണം തിളപ്പിക്കാന്‍. പകുതി വെള്ളം വറ്റിക്കഴിയുമ്പോള്‍ ഉണക്കലരി കഴുകി ഇടുക. ഇനി അരി പകുതി വേവാകുമ്പോള്‍ ബാക്കി പാലും പഞ്ചസാരയും ചേര്‍ത്ത് നന്നായി കുറുക്കുക. പാലിന്റെ കളര്‍ ഇളം റോസ് നിറമായിരിക്കും അപ്പഴേക്കും. ശേഷം തീ ഓഫ് ചെയ്യുക. ഇനി ഇതിലേക്ക് ഏലയ്ക്കാപൊടി ചേര്‍ത്തുകൊടുത്തു ഒന്നുകൂടെ ഇളക്കുക. വെണ്ണയില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തിട്ടാല്‍ കിടിലം പാല്‍പായസം റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."