ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില
ഹൈദരാബാദ്: ഇന്ത്യക്ക് സമനില കുരുക്ക്. ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മൗറീഷ്യസിനെതിരെ നീലപട ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങി. ജി.എം.എസ് ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളിലുമായി ഇന്ത്യ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. പന്തടക്കത്തിലും പാസിങിലും മികച്ചുനിന്ന ആതിഥേയര്‍ക്ക് ഫിനിഷിങിലെ പോരായ്മകളാണ് തിരിച്ചടിയായത്.
The spoils are shared between both sides! 🤝🏼#INDMRI #IntercontinentalCup24 #IndianFootball⚽️ pic.twitter.com/YGQbwfyFAM
— Indian Football Team (@IndianFootball) September 3, 2024
പുതിയ പരിശീലകന്‍ മനോലോ മാര്‍ക്വേസിനു കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ത്യയുടെ അടുത്ത മത്സരം ഒന്‍പതിന് സിറിയക്കെതിരെയാണ്. ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കിയിരുന്നു. സുനില്‍ ഛേത്രി കളം വിട്ടതിന് ശേഷം നടക്കുന്ന ആദ്യ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയമുണ്ട്.
In a thrilling match, India secured a draw against their opponents in the Tri-Nation International Cup, showcasing their skills and determination on the global stage and leaving fans eager for more.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."