HOME
DETAILS

തെരഞ്ഞെടുപ്പിനോടടുത്ത് ജമ്മു കാശ്മീർ; താര പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിൽ

  
September 04 2024 | 02:09 AM

rahul gandhi today will attend election campaigns in Jammu Kashmir

ശ്രീനഗർ: പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ജമ്മു കാശ്മീരിൽ കോൺഗ്രസ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് എത്തും. ജമ്മുകശ്മീരിലെത്തുന്ന രാഹുൽ ഗാന്ധി  രണ്ട് പൊതുറാലികളിൽ പങ്കെടുക്കും. ഈ മാസം 18നാണ് കാശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇൻഡ്യ സഖ്യം മികച്ച വിജയം നേടുമെന്നാണ് സർവേ ഫലങ്ങൾ. 

അനന്ത്‌നാഗിലെയും റംബാനിലെയും പൊതുറാലികളിലാണ് രാഹുൽ ഗാന്ധി പങ്കെടുത്ത് വോട്ടർമാരെ കാണുക. രാഹുൽ ഗാന്ധിക്ക് പിന്നാലെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി തുടങ്ങി പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം  ജമ്മു കാശ്മീരിൽ പ്രചാരണത്തിനെത്തും. താരപ്രചാരകരായി ഇവരുൾപ്പെടെ 40 പേരാണ് കോൺഗ്രസ് പട്ടികയിലുള്ളത്. 

നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് ജമ്മു കാശ്മീർ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ആകെയുള്ള 90 സീറ്റിൽ നാഷണൽ കോൺഫറൻസ് 51 സീറ്റുകളിലും, കോൺഗ്രസ് 32 സീറ്റുകളിലും മത്സരിക്കും. അഞ്ച് സീറ്റുകളിൽ ഇരുപാർട്ടികളും തമ്മിൽ സൗഹൃദമത്സരമാണ് നടക്കുന്നത്. ഇൻഡ്യ സഖ്യത്തിലെ കക്ഷികളായ സി.പി.എമ്മിനും പാന്തേഴ്‌സ് പാർട്ടിക്കും ഓരോ സീറ്റ് വീതവും നൽകി. 

അതേസമയം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീർ നിയമസഭയിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ഓഗസ്റ്റ് 5 നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിന്റെ അധികാരങ്ങൾ എടുത്ത് മാറ്റി സംസ്ഥാനത്തെ രണ്ടായി വിഭജിച്ചതായി ഇന്ത്യൻ പാർലമെൻറിൽ പ്രഖ്യാപനം നടത്തിയത്. പത്ത് വർഷത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിന് ഉണ്ട്.

 

Jammu and Kashmir prepare for the upcoming general elections, Congress leader Rahul Gandhi is set to arrive today for campaign rallies. Rahul Gandhi will participate in two public meetings during his visit to the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  8 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  8 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  8 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  8 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  8 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  9 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  9 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  9 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  9 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  9 days ago