എറണാകുളം- യെലഹങ്ക സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതല്‍
കൊച്ചി: ഓണത്തിരക്ക് പ്രമാണിച്ച് എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് മുതല്‍. എറണാകുളം ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിലാണ് സര്‍വിസ്. എസി 3 ടെയര്‍, എസി ചെയര്‍ കാര്‍ കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ നാല്, ആറ് തീയതികളില്‍ എറണാകുളത്ത് നിന്ന് അഞ്ച്, ഏഴ് തീയതികളില്‍ യെലഹങ്കയില്‍ നിന്ന് തിരികെയും സര്‍വീസ് നടത്തും. ബുക്കിങ് ആരംഭിച്ചു.
ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജങ്ഷനില്‍ നിന്നും പുറപ്പെടുന്ന എറണാകുളംയെലഹങ്ക ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06101) തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ അടക്കമുള്ള സ്റ്റേഷന്‍ കടന്ന് രാത്രി 11 മണിയോടെ യെലഹന്‍ങ്കയിലെത്തും. പുലര്‍ച്ചെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുക. ഇത് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 ഗരീബ്‌റത്ത് കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക. എറണാകുളത്ത് നിന്നാരംഭിക്കുന്ന സര്‍വീസിന് തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
Ernakulam-Yelahanka Special Train Starts Today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."