HOME
DETAILS

പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആയിരങ്ങള്‍ മരിച്ചു; 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

  
Avani
September 04 2024 | 11:09 AM

north-korean-leader-kim-jong-un-executes-30-officials-for-failing-to-prevent-deaths-during-floods

പോങ്യാങ്: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ആയിരത്തിലധികം പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. 

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദികളെന്ന് കരുതുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യനിര്‍വ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ജൂലൈയിലാണ് ഉത്തരകൊറിയയില്‍ കനത്ത മഴ പെയ്ത് വെള്ളപ്പൊക്കമുണ്ടായത്. 4,000ത്തിലധികം വീടുകളെ ബാധിക്കുകയും 15,000 താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. കിം ജോങ് ഉന്‍ തന്നെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ സമീപപ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, വികലാംഗരായ സൈനികര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15,400 പേര്‍ക്ക് പ്യോങ്‌യാങ്ങില്‍ സര്‍ക്കാര്‍ അഭയം നല്‍കി.  വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ ഉത്തര കൊറിയന്‍ നേതാവ് നിഷേധിച്ചു. ഉത്തരകൊറിയയുടെ പ്രശസ്തിക്ക് കോട്ടം തട്ടാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ഭാ?ഗമായാണ് ദക്ഷിണ കൊറിയ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊറിയ ടൈംസ് പറയുന്നതനുസരിച്ച്, കൊവിഡിന് ശേഷം ഉത്തരകൊറിയയില്‍ വധശിക്ഷ വര്‍ധിച്ചു.  

kim jong un executes 30 officials for failing to prevent deaths during floods

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  5 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  5 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  5 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  5 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  5 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  5 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  5 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  5 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  5 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  6 days ago