HOME
DETAILS

സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മീന്‍പിടിത്തം; തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി

  
Web Desk
September 04 2024 | 16:09 PM

Sri Lankan Court Fines 12 Tamil Nadu Fishermen for Illegal Fishing

കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃതമായി മീന്‍പിടിച്ചെന്ന കുറ്റത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് 98.3 ലക്ഷം രൂപ (3.5 കോടി ലങ്കന്‍ രൂപ) പിഴയിട്ട് ലങ്കന്‍ കോടതി. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം തടവുശിക്ഷ അനുഭവിക്കണം. 

തൂത്തുക്കുടിയിലെ തരുവൈക്കുളത്തുനിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ആഗസ്റ്റ് അഞ്ചിനാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.  രണ്ട് ബോട്ടുകളിലായി മീന്‍പിടിക്കുകയായിരുന്നു ഇവര്‍. ആഗസ്റ്റ് ആറ് മുതല്‍ ഇവര്‍ ജയിലിലാണ,് മറ്റ് 10 പേരുടെ കാര്യത്തില്‍ കോടതി വിധി പിന്നീടുണ്ടാകും.

ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്നതിന് രണ്ട് കോടി ലങ്കന്‍ രൂപയും അനധികൃത മീന്‍പിടിത്തത്തിന് 1.5 കോടി ലങ്കന്‍ രൂപയുമാണ് കോടതി പിഴ ചുമത്തിയത്. എന്നാല്‍ പിടിച്ചെടുത്ത ബോട്ടുകളുടെ കാര്യത്തില്‍ കോടതി തീരുമാനം വ്യക്തമാക്കിയിട്ടില്ല. അതേസമയം, മറ്റുള്ള 10 മത്സ്യത്തൊഴിലാളികളുടെ കേസ് സെപ്റ്റംബര്‍ 10നായിരിക്കും കോടതി വീണ്ടും പരിഗണിക്കുക.

അടുത്തിടെ, സമാനമായ മറ്റൊരു സംഭവത്തില്‍ മാന്നാറിലെ ഒരു കോടതി ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്ക് 40 ലക്ഷം ലങ്കന്‍ രൂപ പിഴയിട്ടിരുന്നു കൂടാതെ ബോട്ട് പിടിച്ചുവെക്കുകയും ഏഴ് തൊഴിലാളികളെ വെറുതെവിടുകയും രണ്ട് പേരെ ശിക്ഷിക്കുകയും ചെയ്തിരുന്നു. അടുത്തിടെ അനധികൃത മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ പിടിച്ചെടുക്കാനുള്ള പുതിയ നിയമം ലങ്കന്‍ കോടതി പാസ്സാക്കിയിരുന്നു. ഇതുപ്രകാരം 177 ഇന്ത്യന്‍ ബോട്ടുകള്‍ ലങ്കന്‍ നാവികസേന പിടിച്ചെടുത്തതായാണ് കണക്ക്.

A Sri Lankan court has imposed a fine of one crore on 12 fishermen from Tamil Nadu for crossing the maritime boundary and engaging in illegal fishing. Stay updated on this development and its implications.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  13 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  13 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  13 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  13 hours ago