HOME
DETAILS

പന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ് 

ADVERTISEMENT
  
September 04 2024 | 16:09 PM

Video of Piglet Being Beaten to Death Goes Viral Forest Department Files Case Against Panchayat Member

കോഴിക്കോട്: കാട്ടുപന്നിയുടെ കുഞ്ഞിനെ അടിച്ചുകൊല്ലുന്ന പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ പുറത്ത്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എട്ടിന്റെ പണി കിട്ടി. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെംബറായ കരിമ്പില്‍ രാമചന്ദ്രന്റെ ദൃശ്യങ്ങളാണ് യാദൃശ്ചികമായി വീഡിയോ പകര്‍ത്തിയ ആളില്‍ നിന്നും പുറത്തായത്. വൈകാതെ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു.

2023 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. റോഡരികിലെ പൊന്തക്കാട്ടില്‍ കയറിയ പന്നിക്കുട്ടിയെ രാമചന്ദ്രന്‍ സമീപത്തുണ്ടായിരുന്ന വടിയെടുത്ത് അടിച്ച് കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു വാഹനത്തില്‍ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസം സംഭവത്തെക്കുറിച്ച് ഇയാള്‍ നാട്ടുകാരോട് സംസാരിച്ചതാണ് വീഡിയോ പുറത്തുവരാന്‍ ഇടയാക്കിയത്.

തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് സംഭവം വിവാദമായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. രാമചന്ദ്രനെതിരേ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി താമരശ്ശേരി റേഞ്ച് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം. വിഷയത്തില്‍ സിപിഎം പ്രാദേശിക നേതൃത്വവും പരാതിയുമായി രംഗത്തെത്തി.

A disturbing video showing a piglet being brutally beaten to death has sparked outrage, leading the Forest Department to file a case against a Panchayat member. Learn more about this shocking incident and the actions taken.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  12 hours ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  12 hours ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  12 hours ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  14 hours ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  14 hours ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  a day ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  a day ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  a day ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  a day ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  a day ago