ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വിലക്കിയ പ്രിന്‍സിപ്പലിന് മികച്ച അധ്യാപകനുള്ള അവാര്‍ഡ്; എതിര്‍പ്പിനൊടുവില്‍ നടപടി തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
മംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ ക്യാംപസിന്റെ പ്രവേശന കവാടം കൊട്ടിയടച്ച പ്രിന്‍സിപ്പലിന് മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരം. കുന്താപുരം ഗവ. പി.യു കോളജ് പ്രിന്‍സിപ്പല്‍ ബി.എല്‍. രാമകൃഷ്ണക്കാണ് കര്‍ണാട സംസ്ഥാന സര്‍ക്കാറിന്‍രെ പുരസ്‌ക്കാരം. എന്നാല്‍ പ്രക്യാപനത്തിന് പിന്നാലെ നടപടിക്കെതിരെ വിമര്‍ശനം രൂക്ഷമായി. ഒടുവില്‍ അവാര്‍ഡ് സര്‍ക്കാര്‍ തടഞ്ഞു.
ചൊവ്വാഴ്ചയാണ് ബി.എല്‍. രാമകൃഷ്ണ അടക്കമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശിരോവസ്ത്ര നിരോധനം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ അധ്യാപകന് ആദരം നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. ഹിജാബ് ധരിച്ച് വന്ന കുട്ടികളെ കണ്ട് തന്റെ കാബിനില്‍നിന്ന് ഇറങ്ങിവന്ന് കോളജ് കവാടത്തില്‍ തടയുകയായിരുന്നു പ്രിന്‍സിപ്പല്‍.
അവകാശം സംബന്ധിച്ച് തര്‍ക്കിച്ച വിദ്യാര്‍ഥിനികളോട് കോളജ് കമ്മിറ്റി ചെയര്‍മാന്‍ കുന്താപുരം ബി.ജെ.പി എം.എല്‍.എ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിര്‍ദേശമാണ് താന്‍ നടപ്പാക്കുന്നത് എന്നായിരുന്നു രാമകൃഷ്ണ പ്രതികരിച്ചത്.
In Mangaluru, Principal B.L. Ramakrishna of Kunthapuram Government PU College received a prestigious teaching award from the Karnataka state government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."