HOME
DETAILS

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

  
Web Desk
September 05, 2024 | 8:45 AM

Rahul Gandhi and MK Stalins Bond Beyond Politics A Warm Exchange on Social Media

രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തിബന്ധത്തിലും അണ്ണന്‍-തമ്പിമാരാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. രാജ്യത്തെ ബി.ജെ.പി വിരുദ്ധ ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്‍ നിര നേതാക്കളാണ് എന്നതും ഇരുവരുടേയും ബന്ധത്തിന് മാറ്റ് കൂട്ടുന്നു.  രാഷ്ട്രീയ നീക്കങ്ങളില്‍ പരസ്പരം കൈകോര്‍ത്തും വിശേഷാവസരങ്ങളില്‍ ആശംസകള്‍ കൈമാറിയും ഇരുവരും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്.

യു.എസ് സന്ദര്‍ശനത്തിലാണ് നിലവില്‍ എം.കെ. സ്റ്റാലിന്‍. യു.എസിലെ വിവിധ പരിപാടികളുടെയും കൂടിക്കാഴ്ചകളുടെയും വിശേഷങ്ങള്‍ സ്റ്റാലിന്‍ പങ്കുവെക്കാറുണ്ട് ഇടക്കിടെ.  കഴിഞ്ഞ ദിവസം സൈക്കിള്‍ സവാരി നടത്തുന്നതിന്റെ വിഡിയോ സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു. 'സായാഹ്നത്തിന്റെ ശാന്തത പുതിയ സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു യു.എസില്‍ നിന്നുള്ള വിഡിയോ.

സ്റ്റാലിന്റെ ഈ പോസ്റ്റ് രാഹുല്‍ ഗാന്ധിയും എക്‌സില്‍ പങ്കുവെച്ചു. 'സഹോദരാ, നമ്മള്‍ എന്നാണ് ഒരുമിച്ച് ചെന്നൈയില്‍ സൈക്കിള്‍ സവാരി നടത്തുന്നത്?' എന്ന ചോദ്യത്തോടെയാണ് രാഹുല്‍ സ്റ്റാലിന്റെ വിഡിയോ പങ്കിട്ടത്.

ഇതിന് സ്റ്റാലിന്‍ മറുപടിയും നല്‍കി. 'പ്രിയപ്പെട്ട സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് എപ്പോഴാണോ സമയമുള്ളത് അപ്പോള്‍ ചെന്നൈയുടെ ഹൃദയത്തിലൂടെ നമുക്ക് ഒരുമിച്ച് സവാരി ചെയ്യാം. ഒരു പെട്ടി മധുരപലഹാരം ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. സൈക്കിള്‍ സവാരിക്ക് ശേഷം നമുക്ക് എന്റെ വീട്ടില്‍ സ്വാദിഷ്ടമായ ദക്ഷിണേന്ത്യന്‍ ഉച്ചഭക്ഷണവും മധുരവും കഴിക്കാം' സ്റ്റാലിന്‍ മറുപടി നല്‍കി. രാഹുലിന്റെ പോസ്റ്റും സ്റ്റാലിന്റെ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

 

In a display of their close personal and political bond, opposition leader Rahul Gandhi and Tamil Nadu Chief Minister MK Stalin have shared a warm exchange on social media

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  a day ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  a day ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  a day ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  a day ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  a day ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  a day ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  a day ago