ജില്ലാ പ്രതിനിധി സമ്മേളനം നടത്തി
കല്‍പ്പറ്റ: ആദിവാസി ഭൂമി തട്ടിയെടുത്തവര്‍ക്കെതിരേ നടപടി വേണമെന്ന് ജനതാദള്‍ ലെഫ്റ്റ് ജില്ലാ പ്രതിനിധ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇളമന ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ആദിവാസി ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റിന് മുന്നില്‍ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട സി. ഭാസ്കരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷനായി. പ്രഫ. സി. രാമന് കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.കെ രാഘവന്, എം.എസ് വാസുദേവന്‍, കെ.ജി അരുണ്‍, എം. ശങ്കരന്, കെ.പി ഗോപാലന് സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ബി. രാധാകൃഷ്ണ പിള്ള (പ്രസി), എ. സതീഷന് (വൈ.പ്രസി), കെ.ജി അരുണ്‍ പുല്‍പ്പള്ളി (ജന.സെക്ര), ശശികുമാര്‍ (സെക്ര), രാജാജി പടിഞ്ഞാറത്തറ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."